'മോദിജിക്ക് വോട്ട് ചെയ്യാന്‍ വന്ന യതി!';സേനയുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, ഒറ്റക്കാലേയുള്ളോ എന്നും സംശയം

അജ്ഞാത മഞ്ഞുമനുഷ്യന്‍ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന ഇന്ത്യന്‍ കരസേനയുടെ അവകാശവാദം പുറത്തുവന്നതിന് പിന്നാലെ ഏറ്റെടുത്ത് സോഷ്യ മീഡിയ.
'മോദിജിക്ക് വോട്ട് ചെയ്യാന്‍ വന്ന യതി!';സേനയുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, ഒറ്റക്കാലേയുള്ളോ എന്നും സംശയം

ജ്ഞാത മഞ്ഞുമനുഷ്യന്‍ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന ഇന്ത്യന്‍ കരസേനയുടെ അവകാശവാദം പുറത്തുവന്നതിന് പിന്നാലെ ഏറ്റെടുത്ത് സോഷ്യ മീഡിയ.  നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിനു സമീപം യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്നാണ് കരസേന അവകാശപ്പെട്ടത്. കരസേനയുടെ പര്‍വതാരോഹണ സംഘമാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചത്. 

ഏകദേശം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പാടുകളാണ് മക്കാലു ബേസ് ക്യാംപിന് സമീപത്തുനിന്ന്  കരസേനാസംഘം കണ്ടെത്തിയത്. ഈ വര്‍ഷം ഏപ്രില്‍ 9 നാണ് കാല്‍പ്പാടുകള്‍ കണ്ടെത്തുന്നത്. മുമ്പൊരിക്കല്‍ മക്കാലു ബാരൂണ്‍ ദേശീയോദ്യാനത്തിന് സമീപവും മഞ്ഞുമനുഷ്യന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നതായി സൈന്യം ട്വിറ്ററില്‍ പറയുന്നു. മഞ്ഞില്‍ പതിഞ്ഞ ഒരു കാല്‍പാദത്തിന്റെ മാത്രം ചിത്രമാണ് കരസേന ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ളത്.

ഇതിന് പിന്നാലെ കരസേനയുടെ ട്വീറ്റ് ഏറ്റെടുത്ത സോഷ്യ മീഡിയ,യതിക്ക് ഒരു കാലേയുള്ളോ എന്നാണ് ചോദിക്കുന്നത്. പ്രശസ്ഥ കാര്‍ട്ടൂണ്‍ കഥാപാത്രമായ ടിന്‍ ടിന്‍ ഇതിന് മുമ്പേ യതിയെ കണ്ടെത്തിയിട്ടുണ്ടെന്നും കാര്‍ട്ടൂണ്‍ ഒന്നുകൂടി വായിക്കേണ്ട സമയമായെന്നും ചിലര്‍ പറയുന്നു. 

ഇപ്പോള്‍ നക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പുമായും ചിലര്‍ യതിയെ കൂട്ടിക്കെട്ടുന്നുണ്ട്. 'മോദിജിക്ക് വോട്ട് ചെയ്യാന്‍ പുറത്തിറങ്ങിയതാണ്' എന്നാണ് ഒരു ട്വീറ്റ്. അത് അശ്വധാത്മാവിന്റെ കാല്‍പ്പാടുകളാണെന്നും ക്ഷേത്രം പണിയണമെന്നും ചിലര്‍ പറയുന്നു. ഒറ്റക്കാലില്‍ നടക്കുന്ന യതിയുടെ ചിത്രം എന്ന തരത്തില്‍ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. 

ഇതിനെതിരെ ഒരു സംഘം രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ സൈന്യമാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത് എന്ന് പറഞ്ഞത് എങ്കില്‍ എല്ലാവരും അംഗീകരിച്ചേനെയെന്നാണ് ഇവരുടെ മറുവാദം. ഇന്ത്യക്കര്‍ക്ക് ആത്മാഭിമാനം നഷ്ടപ്പെട്ടുവെന്നും ചിലര്‍ വിമര്‍ശിക്കുന്നു. 

നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്നു എന്ന് പറയപ്പെടുന്ന ജീവിയാണ് യതി. എന്നാല്‍ യതി ജീവിച്ചിരിക്കുന്നുവെന്ന് ഇതുവരെയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഹിമാലന്‍ മലനിരയില്‍ കയ്യിലൊരു കൂറ്റന്‍ കല്ലായുധവുമായി ചുറ്റിത്തിരിയുന്ന യതിയുടെ ദുരൂഹ കഥകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളിലാണ് യതിയെന്ന ഭീമന്‍ ഹിമമനുഷ്യനെ പറ്റിയുള്ള കഥകള്‍ പുറംലോകം ചര്‍ച്ച ചെയ്തു തുടങ്ങിയത്. ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെന്‍സിങ് നോര്‍ഗെ വരെ തന്‍രെ പൂര്‍വികര്‍ യതിയെ കണ്ടിത്തുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ നടത്തിയ പര്യവേഷണങ്ങളില്‍ ഒന്നും തന്നെ യതിയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com