ഉന്നാവോ: നമ്പര്‍ പ്ലേറ്റുകള്‍ മറച്ചത് ഫിനാന്‍സ് കമ്പനിയെ പേടിച്ചിട്ടെന്ന് ഉടമ, നിഷേധിച്ച് കമ്പനി 

വാഹനാപകട കേസില്‍ ട്രക്കിന്റെ ഡ്രൈവറും ക്ലീനറും സിബിഐയുടെ കസ്റ്റഡിയിലാണ്
ഉന്നാവോ: നമ്പര്‍ പ്ലേറ്റുകള്‍ മറച്ചത് ഫിനാന്‍സ് കമ്പനിയെ പേടിച്ചിട്ടെന്ന് ഉടമ, നിഷേധിച്ച് കമ്പനി 

ലക്‌നൗ: ട്രക്ക് കാറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ഉന്നാവോ പെണ്‍കുട്ടിയും ഇവരുടെ അഭിഭാഷകനും ജീവന് വേണ്ടി പോരാടുകയാണ്. ഇതിനിടെ, അപകടത്തിന് കാരണമായ ട്രക്കിന്റെ ഉടമയും ഫിനാന്‍സ് കമ്പനിയും ഉന്നയിച്ച വ്യത്യസ്ത വാദമുഖങ്ങളെ സംശയദൃഷ്ടിയോടെ നോക്കുകയാണ് സിബിഐ.

ജൂലായ് 28ന് റായ്ബറേലിയിലാണ് അപകടം നടന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയത് കാരണമാണ് നമ്പര്‍ പ്ലേറ്റുകള്‍ കറുത്ത മഷികൊണ്ട് മറച്ചതെന്ന ട്രക്ക് ഉടമയുടെ മൊഴിയെ ചൊല്ലിയാണ് ഫിനാന്‍സ് കമ്പനിയുമായി തര്‍ക്കം നിലനില്‍ക്കുന്നത്. ട്രക്ക് വാങ്ങാന്‍ വായ്പ അനുവദിച്ച കാന്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍സ് കമ്പനി ഇത് നിഷേധിക്കുന്നു. വായ്പ തിരിച്ചടവ് സമയത്തിന് നടത്താത്തതിന് ആര്‍ക്കെതിരെയും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും കമ്പനി പറയുന്നു. ട്രക്കിന്റെ ഉടമ ഇഎംഐയില്‍ മുടക്കം വരുത്തി. എന്നാല്‍ പിന്നീട് തിരിച്ചടച്ചതായി കമ്പനി പറയുന്നു. ഒരുതരത്തിലുളള സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്നും ഫിനാന്‍സ് കമ്പനിയുടെ ഏജന്റ് മാധ്യമങ്ങളോട് പറഞ്ഞു.

 ട്രക്ക് ഡ്രൈവറുടെ കാറിനും ഫിനാന്‍സ് നല്‍കിയത് തങ്ങളാണ്. അയാളുടെ വാഹനത്തിന് എന്‍ഒസിയുമുണ്ടെന്നും ഏജന്റ് പറയുന്നു. വാഹനാപകട കേസില്‍ ട്രക്കിന്റെ ഡ്രൈവറും ക്ലീനറും സിബിഐയുടെ കസ്റ്റഡിയിലാണ്. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി വിട്ടുനല്‍കണമെന്ന സിബിഐയുടെ അപേക്ഷ പരിഗണിച്ച കോടതി മൂന്നുദിവസം കസ്റ്റഡിയില്‍ വിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com