സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ 'സ്റ്റാച്യൂ ഓഫ് യൂനിറ്റി' അന്താരാഷ്ട്ര പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന പെരുമ സ്വന്തമായുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണയ്ക്കായി നിര്‍മിച്ച 'സ്റ്റാച്യൂ ഓഫ് യൂനിറ്റി' അന്താരാഷ്ട്ര പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ 'സ്റ്റാച്യൂ ഓഫ് യൂനിറ്റി' അന്താരാഷ്ട്ര പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന പെരുമ സ്വന്തമായുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണയ്ക്കായി നിര്‍മിച്ച 'സ്റ്റാച്യൂ ഓഫ് യൂനിറ്റി' അന്താരാഷ്ട്ര പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് സ്ട്രക്ചറല്‍ എന്‍ജിനീയേഴ്‌സ് എന്ന സ്ഥാപനം നല്‍കുന്ന 'ദി സ്‌ട്രെക്ചറല്‍ അവാര്‍ഡ്‌സ് 2019' പുരസ്‌കാര പട്ടികയിലാണ് സ്റ്റാച്യൂ ഓഫ് യൂനിറ്റിയും ഉള്‍പ്പെട്ടത്.

ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപമാണ് 182 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമ സ്ഥിതി ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായിരുന്ന ഈ പ്രതിമ. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണ് പ്രതിമ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയുമായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണയ്ക്കായാണ് സ്റ്റാച്യൂ ഓഫ് യൂനിറ്റി നിര്‍മിച്ചത്. 

49 നോമിനേഷനുകളാണ് അവാര്‍ഡിനായി ലഭിച്ചത്. കറങ്ങുന്ന ദളങ്ങളുള്ള മേല്‍ക്കൂരയോടെ പണിത ചൈനയിലെ ഹാങ്ഷു സ്റ്റേഡിയം, 22 മീറ്റര്‍ താഴ്ചയില്‍ അടിത്തറയിട്ട് പണിതുയര്‍ത്തിയ ലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങിയവടക്കം പട്ടികയിലുണ്ട്. നവംബര്‍ 15ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com