കശ്മീരില്‍ നിരോധനാജ്ഞ, നേതാക്കള്‍ വീട്ടുതടങ്കലില്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു; നാടകീയ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

കാരണം വ്യക്തമാക്കാതെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത് എന്നാണ് ആരോപണം
കശ്മീരില്‍ നിരോധനാജ്ഞ, നേതാക്കള്‍ വീട്ടുതടങ്കലില്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു; നാടകീയ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ശ്രീനഗര്‍: കശ്മീര്‍ താഴ് വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ വിട്ടുതടങ്കലിലാക്കുകയും, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെ വിച്ഛേദിച്ചതായുമാണ് റിപ്പോര്‍ട്ട്. 

100 ബറ്റാലിയന്‍ അധിക സൈനീകരെ കശ്മീരില്‍ വിന്യസിച്ചതിന് പിന്നാലെയാണ് കൂടുതല്‍ സുരക്ഷ മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. വിദ്യാലയങ്ങള്‍ അടച്ചിടാനാണ് നിര്‍ദേശം. തീര്‍ഥാടകരോടും, വിനോദ സഞ്ചാരികളോടും കശ്മീരില്‍ നിന്ന് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ 6000ളം വിനോദ സഞ്ചാരികള്‍ സംസ്ഥാനം വിട്ടെന്നാണ് കണക്ക്.

പൊതുപരിപാടികള്‍ക്കും റാലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ജമ്മുവില്‍ 30,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാരണം വ്യക്തമാക്കാതെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത് എന്നാണ് ആരോപണം. സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ് തരിഗാമി ഉള്‍പ്പെടെയുള്ളവര്‍ വീട്ടുതടങ്കലിലാണെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com