പാകിസ്ഥാനികള്‍ക്ക് ജീവിതം മടുത്തു: അദ്‌നന്‍ സാമി

പാകിസ്ഥാന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരനായ വ്യക്തിയാണ് അദ്‌നന്‍ സാമി
പാകിസ്ഥാനികള്‍ക്ക് ജീവിതം മടുത്തു: അദ്‌നന്‍ സാമി

മുംബൈ: പാകിസ്ഥാനിലെ ജനതയ്ക്ക് അവരുടെ ജീവിതം മടുത്തതായി ഗായകന്‍ അദ്‌നന്‍ സാമി. പാകിസ്ഥാന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരനായ വ്യക്തിയാണ് അദ്‌നന്‍ സാമി. പാകിസ്ഥാന്‍ വിട്ട് ഇന്ത്യയില്‍ പോകുന്നു എന്നതറിഞ്ഞത് മുതല്‍ അദ്‌നന്‍ സാമിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ഗായകന് നേരെയുളള സൈബര്‍ ആക്രമണം രൂക്ഷമായി. ഇതിന് മറുപടിയുമായാണ് അദ്‌നന്‍ സാമി രംഗത്തുവന്നത്.

പാകിസ്ഥാനികള്‍ നിരന്തരം തന്നെ വേട്ടയാടുന്നതിനെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്‌നന്‍ സാമി അവര്‍ക്കെതിരെ തിരിഞ്ഞത്. 'അവര്‍ അടിസ്ഥാനപരമായി നിസഹായരാണ്.തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനതയാണ്. ജീവിതം തന്നെ അവര്‍ക്ക് മടുത്തു'-പാകിസ്ഥാന്‍ ജനതയെ കുറിച്ച് അദ്‌നന്‍ സാമി പറഞ്ഞു.

'ഞാന്‍ പാക്കിസ്ഥാന്‍ വിട്ടതുമുതല്‍ അവര്‍ എന്നെ വേട്ടയാടുകയാണ്. ഞാന്‍ അവരോട് ക്ഷമിക്കുന്നു. ദൈവം അവരുടെ ജീവിതം മെച്ചപ്പെടുത്തട്ടെയെന്ന് ആഗ്രഹിക്കുന്നു.അവര്‍ യഥാര്‍ത്ഥത്തില്‍ ഇരകളാണ്'- അദ്‌നന്‍ സാമി പറഞ്ഞു. പാകിസ്ഥാന്‍ വംശജനായ അദ്‌നന്‍ സാമി ബ്രിട്ടണിലാണ് ജനിച്ചത്. 2016ലാണ് ഇന്ത്യന്‍ പൗരത്വം സാമിക്ക് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com