കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ല: ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ

കശ്മീര്‍ പ്രശ്‌നം ഇരു രാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ല: ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ആഭ്യന്തര കാര്യമാണെന്ന ഇന്ത്യന്‍ അമേരിക്കയുടെ പിന്തുണ. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറാണ് ഇന്ത്യയുടെ നിലപാടിന് പിന്തുണ അറിയിച്ചത്. 

കശ്മീര്‍ പ്രശ്‌നം ഇരു രാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ രാജ്‌നാഥ് സിങ് ഉന്നയിച്ചു. മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ അമേരിക്ക നല്‍കുന്ന പിന്തുണയെ രാജ്‌നാഥ് സിങ് പ്രകീര്‍ത്തിച്ചു.

370ാം വകുപ്പ് സംബന്ധിച്ച പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ജമ്മുകശ്മീര്‍ ജനതയുടെ സാമ്പത്തിക വികസനും ഉന്നമനവും ലക്ഷ്യമിട്ടാണ് നടപടിയെന്നും മാര്‍ക്ക് എസ്പറിനെ രാജ്‌നാഥ് സിങ് അറിയിച്ചു. പാകിസ്ഥാന് അതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന നിര്‍ദ്ദേശവും അമേരിക്ക മുന്നോട്ടു വച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com