യോഗഗുരു രാംദേവിന്റെ സഹായി ആചാര്യ ബാല്‍കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉത്തരാഖണ്ഡ് ഋഷികേശിലുള്ള എയിംസിലാണ് ബാല്‍കൃഷ്ണയെ പ്രവേശിപ്പിച്ചത്
യോഗഗുരു രാംദേവിന്റെ സഹായി ആചാര്യ ബാല്‍കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഋഷികേശ്; യോഗ ഗുരു രാംദേവിന്റെ മുഖ്യസഹായിയും പതഞ്ജലി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ആചാര്യ ബാല്‍കൃഷ്ണയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡ് ഋഷികേശിലുള്ള എയിംസിലാണ് ബാല്‍കൃഷ്ണയെ പ്രവേശിപ്പിച്ചത്. തലകറക്കവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം ഹരിദ്വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം എയിംസിലേയ്ക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com