ഹൈദരാബാദ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് കാല്‍തെറ്റി വീണ യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. കാല്‍തെറ്റി വീണതിനെ തുടര്‍ന്ന് ട്രെയിനിന്റെ വാതിലില്‍ പിടിച്ചുകിടന്ന യാത്രക്കാരനെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥനാണ് രക്ഷപ്പെടുത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥന് ഓടിച്ചെന്ന് പിടിച്ചുമാറ്റിയതുവഴി ട്രെയിനിന്റെ അടിയിലേക്ക് വീണ് ഉണ്ടാകാനിടയുളള വന്‍ അപകടം ഒഴിവാകുകയായിരുന്നു.
ഹൈദരാബാദിന് സമീപമുളള നാംപളളി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ പിടിച്ചു തൂങ്ങികിടക്കുന്ന യാത്രക്കാരന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതില്‍ റെയില്‍വേ ഉദ്യോഗസ്ഥന് ട്രെയിനിന് ഒപ്പം ഓടി യാത്രക്കാരനെ ആപത്തില്‍ നിന്നും രക്ഷിക്കുന്നത് കാണാം. വാതിലില്‍ പിടിച്ചുകിടന്ന യാത്രക്കാരനെ ട്രെയിനിന്റെ അടിയിലേക്ക് വീണ് വന്‍ അപകടം ഉണ്ടാകുന്നതില്‍ നിന്ന് രക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ