സീറ്റിനെച്ചൊല്ലി തര്‍ക്കം, യാത്രക്കാരനെ ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു

മൂന്നംഗ സംഘം എത്തി സീറ്റ് ഒഴിയാന്‍ ആവശ്യപ്പെട്ട് വിജയകുമാറിനെ ഭീഷണിപ്പെടുത്തി
സീറ്റിനെച്ചൊല്ലി തര്‍ക്കം, യാത്രക്കാരനെ ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു

മുംബൈ : സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ, യാത്രക്കാരനെ ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. കുര്‍ളെയ്ക്ക് സമീപമാണ് സംഭവം. പുറത്തേക്ക് എറിയപ്പെട്ട യാത്രക്കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിജയകുമാര്‍ ഗുപ്ത എന്നയാളാണ് ആക്രമിക്കപ്പെട്ടത്. മാന്‍ഖുഡ് സ്വദേശിയായ വിജയകുമാര്‍ ഗുപ്ത പ്രിന്റിംഗ് പ്രസ് ജീവനക്കാരനാണ്. ജോലിസ്ഥലത്തേക്ക് പോകാനായി തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ കയറിയതായിരുന്നു അയാള്‍.

ഇതിനിടെ മൂന്നംഗ സംഘം എത്തി സീറ്റ് ഒഴിയാന്‍ ആവശ്യപ്പെട്ട് വിജയകുമാറിനെ ഭീഷണിപ്പെടുത്തി. എന്നാല്‍ വിജയകുമാര്‍ ഇതിനെ എതിര്‍ത്തു. തര്‍ക്കം രൂക്ഷമായതോടെ, സംഘം വിജയകുമാറിനെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

യാത്രക്കാരന്‍ പുറത്തേക്ക് വീണ കാര്യം സ്റ്റേഷന്‍ മാസ്റ്ററാണ്, റെയില്‍വേ പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ റെയില്‍വേ പൊലീസ് സ്ഥലത്തെത്തി വിജയകുമാറിനെ സിയോണ്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അക്രമികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com