പൗരത്വ ബിൽ ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിക്കുന്നത്; വിഭജിക്കാൻ ഒന്നിച്ചത് സവർക്കറും ജിന്നയും; അമിത് ഷായ്ക്ക് മറുപടിയുമായി ആനന്ദ് ശർമ

ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പിക്കുന്നതാണ്  പൗരത്വ ബില്‍ എന്ന് കോൺഗ്രസ് എംപി ആനന്ദ് ശര്‍മ
പൗരത്വ ബിൽ ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിക്കുന്നത്; വിഭജിക്കാൻ ഒന്നിച്ചത് സവർക്കറും ജിന്നയും; അമിത് ഷായ്ക്ക് മറുപടിയുമായി ആനന്ദ് ശർമ

ന്യൂഡൽഹി: ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പിക്കുന്നതാണ്  പൗരത്വ ബില്‍ എന്ന് കോൺഗ്രസ് എംപി ആനന്ദ് ശര്‍മ. കോൺഗ്രസ് വിഭജനത്തെ പിന്തുണച്ചിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദത്തെ ആനന്ദ് ശർമ തള്ളി. വിഭജനത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു. ദ്വിരാഷ്ട്ര വാദം മുന്നോട്ടുവച്ചത് ഹിന്ദു മഹാസഭയാണ്. സവര്‍ക്കറും ജിന്നയും ഒന്നിച്ചു നിന്നു. സര്‍ദാര്‍ പട്ടേല്‍ ജീവിച്ചിരുന്നെങ്കില്‍ മോദിയുടെ ഭരണത്തില്‍ രോഷം കൊണ്ടേനെയെന്നും ആനന്ദ് ശർമ വ്യക്തമാക്കി.  

അസമില്‍ കുടിയേറ്റ ക്യാമ്പുകളിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കണമെന്നും അദ്ദേഹം പറഞ്ഞു. മൃഗ തുല്യമായ ജീവിതമാണ് കുടിയേറ്റക്കാര്‍ നയിക്കുന്നത്. പൗരത്വ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ആനന്ദ് ശർമ ഇക്കാര്യം പറഞ്ഞത്. 

അഭയാര്‍ഥികളായെത്തുന്ന എല്ലാ മുസ്‌ലിങ്ങള്‍ക്കും പൗരത്വം നല്‍കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ലോകത്തിന്‍റെ പല ഭാഗത്തു നിന്ന് മുസ്‌ലിങ്ങൾ അഭയാര്‍ഥികളെത്തിയാല്‍ അവര്‍ക്കെല്ലാം പൗരത്വം നല്‍കുന്നത് പ്രായോഗ്യമല്ല. ഇന്ത്യയിലെ മുസ്‌ലിങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ പൗരത്വ ബില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com