നിങ്ങള്‍ ഒറ്റയ്ക്കല്ല, ധീരമായി മുന്നോട്ടുപോവൂ; ജാമിയ വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി വൈസ് ചാന്‍സലര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍. ഈ പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ ഒറ്റയ്ക്കല്ലെന്ന് നജ്മ അക്തര്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത് അങ്ങേയറ്റം കിരാതമായ രീതിയിലാണ്. സര്‍വകലാശാലയ്ക്കുള്ളില്‍ കടന്ന് വിദ്യാര്‍ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടി അംഗീകരിക്കാനാവില്ല. ഈ പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ ഒറ്റയ്ക്കല്ല, ജാമിയ പൂര്‍ണമായും അവര്‍ക്കൊപ്പമുണ്ടെന്ന് വൈസ് ചാന്‍സര്‍ പറഞ്ഞു. 

''നിങ്ങള്‍ ഒറ്റയ്ക്കല്ല, ധീരമായി മുന്നോട്ടുപോവണം. ഈ പോരാട്ടം കഴിയും വിധമെല്ലാം മുന്നോട്ടുകൊണ്ടുപോവണം'' - നജ്മ അക്തര്‍ പറഞ്ഞു.

ഇന്നലെ കാപസില്‍ കടന്നുകയറിയ പൊലീസ് 67 വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ഇന്നു രാവിലെ വിട്ടയച്ചു.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com