വിദ്യാര്‍ത്ഥികള്‍ 24 മണിക്കൂറിനുള്ളില്‍ ഹോസ്റ്റല്‍ ഒഴിയണം; അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് കേന്ദ്രസര്‍വകലാശാല

ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം കനക്കുന്ന പശ്ചാതലത്തില്‍ അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് കേന്ദ്രസര്‍വകലാശാല.
ചെന്നൈയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധം/ എക്‌സപ്രസ് ഫോട്ടോ സര്‍വീസ്‌
ചെന്നൈയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധം/ എക്‌സപ്രസ് ഫോട്ടോ സര്‍വീസ്‌

ചെന്നൈ: ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം കനക്കുന്ന പശ്ചാതലത്തില്‍ അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് കേന്ദ്രസര്‍വകലാശാല. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഹോസ്റ്റലുകള്‍ ഒഴിയണമെന്നാണ് നിര്‍ദേശം. സര്‍വകലാശാല രജിസ്ട്രാറാണ് നോട്ടീസ് നല്‍കിയത്. 

ഞായറാഴ്ച രാത്രി ജാമിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ സര്‍വകലാശാലകളില്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. തമിഴ്‌നാട്ടിലെ പല ഭാഗങ്ങളിലും വിദ്യാര്‍ത്ഥി പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com