പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി സീലാംപൂരില്‍ നടന്ന പ്രതിഷേധം/പിടിഐ
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി സീലാംപൂരില്‍ നടന്ന പ്രതിഷേധം/പിടിഐ

ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി, കണ്ണീര്‍വാതകം പ്രയോഗിച്ചു, മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ബാദിലും നടന്ന പ്രതിഷേധം അക്രമാസക്തമായി

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ താത്ക്കാലികമായി ശമിച്ച പ്രതിഷേധം വീണ്ടും ഡല്‍ഹിയില്‍ ശക്തിപ്രാപിക്കുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ബാദിലും നടന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവില്‍ ഇറങ്ങിയത്. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറ് നടത്തി. സ്വകാര്യ ബസ് ഉള്‍പ്പെടെ രണ്ട് ബസുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. സീലാംപൂരിലും ഗോകുല്‍പുരിലും മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. ജഫ്രാബാദ്, ബാബര്‍പൂര്‍ മെട്രോ സ്‌റ്റേഷനുകളുടെ ഗേറ്റുകളും പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചതായി ഡിഎംആര്‍സി അറിയിച്ചു.

സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.ഡ്രോണ്‍ സംവിധാനമുപയോഗിച്ച് പൊലീസ് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.ആദ്യ അരമണിക്കൂര്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ ഇവര്‍ പിന്നീട് അക്രമാസക്തരാവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com