'രാജ്യത്തെ സാഹചര്യം ഭയപ്പെടുത്തുന്നു'; പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കി എഴുത്തുകാരന്‍

 തനിക്ക് 87 വയസായി. ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്താണ് എനിക്കു കൂടുതല്‍ ഉത്കണ്ഠ
'രാജ്യത്തെ സാഹചര്യം ഭയപ്പെടുത്തുന്നു'; പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കി എഴുത്തുകാരന്‍

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധിച്ച് പത്മശ്രീ തിരിച്ചുനല്‍കി പ്രതിഷേധം. പ്രമുഖ ഉറുദു എഴുത്തുകാരന്‍ മുജ്തബ ഹുസൈനാണ് പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കിയത്. രാജ്യത്തെ അരക്ഷിതാവസ്ഥയും ഭയാന്തരീക്ഷവും അസ്വസ്ഥതയുണ്ടാക്കുന്നുന്നും ഈ സാഹചര്യത്തില്‍ രാജ്യത്തെ ഏതെങ്കിലും ഒരു പുരസ്‌കാരം തന്റെ കൈയില്‍വെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ അരക്ഷിതാവസ്ഥ, ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭയാന്തരീക്ഷം, വര്‍ധിച്ചുവരുന്ന വിദ്വേഷം എന്നിവ യഥാര്‍ഥത്തില്‍ അസ്വസ്ഥപ്പെടുത്തുന്നു.  തനിക്ക് 87 വയസായി. ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്താണ് എനിക്കു കൂടുതല്‍ ഉത്കണ്ഠയെന്നും ഹുസൈന്‍ പറഞ്ഞു. 

2007ലാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com