നെഹ്‌റുവിന്റെ ജന്‍മദിനം ശിശുദിനമായി ആഘോഷിക്കുന്നത് അവസാനിപ്പിക്കണം; പ്രധാനമന്ത്രിക്ക്  ബിജെപി അധ്യക്ഷന്റെ കത്ത്   

മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ജന്‍മദിനം ശിശുദിനമായി ആഘോഷിക്കന്നത് അവസാനിപ്പിക്കണമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി.
നെഹ്‌റുവിന്റെ ജന്‍മദിനം ശിശുദിനമായി ആഘോഷിക്കുന്നത് അവസാനിപ്പിക്കണം; പ്രധാനമന്ത്രിക്ക്  ബിജെപി അധ്യക്ഷന്റെ കത്ത്   

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ജന്‍മദിനം ശിശുദിനമായി ആഘോഷിക്കന്നത് അവസാനിപ്പിക്കണമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളെ മുഗളന്‍മാര്‍ കൊന്ന ദിവസം ശിശു ദിനമായി ആഘോഷിക്കണം എന്നാവശ്യപ്പെട്ട് മനോജ് തിവാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. 

1705ല്‍ സ്വന്തം മതത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടയിലാണ് 'ചോട്ടേ സാഹിബ്‌സാദേ' സൊരവര്‍ സിംഗിനെയും ഫത്തേ സിംഗിനെയും മുഗളന്‍മാര്‍ കൊന്നുകളഞ്ഞതെന്നും ഈ ദിവസമാണ് ശിശുദിനമായി കൊണ്ടാടേണ്ടത് എന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ തിവാരി പറയുന്നു. 

മുഗള്‍ അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പത്താമത്തെ സിഖ് ഗുരുവിന്റെ മക്കളായ സൊരവര്‍ സിംഗും (9) ഫത്തേ സിംഗും (6) പഞ്ചാബിലെ സിര്‍ഹിന്ദില്‍ വെച്ച് കൊല്ലപ്പെടുന്നത്. ഈ കുട്ടികെള്‍ 'ചോട്ടേ സാഹിബ്‌സാദേ' എന്നാണ് സിഖ് മതത്തില്‍ അറിയപ്പെടുന്നത്. 

1956മുതല്‍ രാജ്യത്ത് ശിശുദിനമായി ആചരിക്കുന്നത് നെഹ്‌റുവിന്റെ ജന്‍മദിനമാണ്. ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുമ്പും ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com