എന്‍ആര്‍സി നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തും ; നിലപാടില്‍ അയഞ്ഞ് കേന്ദ്രസര്‍ക്കാര്‍

പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുതാര്യവും പരസ്യവും ആയിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു
എന്‍ആര്‍സി നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തും ; നിലപാടില്‍ അയഞ്ഞ് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ദേശീയ പൗരത്വ രജിസ്റ്ററില്‍ നിലപാടില്‍ അയഞ്ഞ് കേന്ദ്രസര്‍ക്കാര്‍. എന്‍ആര്‍സി നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സമരക്കാരും സംസ്ഥാനങ്ങളും ഉള്‍പ്പെടെ എല്ലാവരുമായും ചര്‍ച്ച ചെയ്യും. നയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുമാത്രമേ എന്‍ആര്‍സി നടപ്പാക്കുകയുള്ളൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പൗരത്വ നിയമം, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയില്‍ ആശങ്ക വേണ്ട. പൗരത്വ പട്ടിക തയ്യാറാക്കുന്നതിന് മുമ്പ് എല്ലാ സംസ്ഥാനങ്ങളുമായും കൂടിയാലോചന നടത്തും. പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുതാര്യവും പരസ്യവും ആയിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ജനസംഖ്യാ രജിസ്റ്ററിനായി ശേഖരിക്കുന്ന ഡേറ്റകള്‍ പൗരത്വ പട്ടിക തയ്യാറാക്കാന്‍ന്‍ ഉപയോഗിച്ചേക്കാം. ചില ഡേറ്റകള്‍ ഉഫയോഗിക്കാതെയും ഇരിക്കാം എന്നും കേന്ദ്ര നിയമമന്ത്രി പറഞ്ഞു.

ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍പ്പ് അറിയിച്ച് രംഗത്തുവന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. എന്‍ആര്‍സിയില്‍ രഹസ്യങ്ങളൊന്നുമില്ല. നിയമപരമായ പ്രക്രിയയാണ്. ആദ്യം തീരുമാനം, പിന്നീട് വിജ്ഞാപനം, ഇതിന് ശേഷമാകും നടപടികളുടെ തുടക്കം. എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കുവാന്‍ സാവകാശം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com