ട്രെയിൻ നിരക്കുകൾ കൂട്ടി; ദീർഘ ദൂര യാത്രയ്ക്ക് ഇനി ചെലവേറും; ഇന്ന് അർധ രാത്രി മുതൽ നിലവിൽ

ഇന്ന് അർധ രാത്രി മുതൽ പുതിയ നിരക്ക് നിലവിൽ വരും. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിരക്ക് മാറ്റം ബാധകമാകില്ല
ട്രെയിൻ നിരക്കുകൾ കൂട്ടി; ദീർഘ ദൂര യാത്രയ്ക്ക് ഇനി ചെലവേറും; ഇന്ന് അർധ രാത്രി മുതൽ നിലവിൽ

ന്യൂഡൽഹി: ട്രെയിൻ യാത്രാ നിരക്കുകൾ വർധിപ്പിച്ചു. അടിസ്ഥാന നിരക്കിൽ കിലോമീറ്ററിന് രണ്ട് പൈസയാണ് വർധിപ്പിച്ചത്. എസി ക്ലാസുകളിൽ കിലോമീറ്ററിന് നാല് പൈസയുമാണ് വർധിപ്പിച്ചത്. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ നോൺ എസി ക്ലാസുകളിലാണ് കിലോമീറ്ററിന് രണ്ട് പൈസയെന്ന നിലയിൽ നിരക്ക് വർധിപ്പിച്ചത്. 

രാജധാനി, ശദാബ്ധി ട്രെയിനുകൾക്കും നിരക്ക് മാറ്റം ബാധകമാണ്. സബർബൻ ട്രെയിനുകളിലെ നിരക്കിൽ മാറ്റമില്ല. റിസർവേഷൻ ചാർജിൽ മാറ്റമില്ല. 

ഇന്ന് അർധ രാത്രി മുതൽ പുതിയ നിരക്ക് നിലവിൽ വരും. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിരക്ക് മാറ്റം ബാധകമാകില്ല. ബജറ്റിന് മുൻപാണ് ഈ നിരക്ക് വർധന. ദീർഘ ദൂര ട്രെയിൻ യാത്രകൾക്ക് ഇനി ചെലവേറും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com