നിഴല്‍ യുദ്ധം എപ്പോഴും തുടരാനാകില്ല; പാകിസ്ഥാന് പുതിയ കരസേനാ മേധാവിയുടെ മുന്നറിയിപ്പ്

ഭീകരവാദത്തിന് എതിരെ ശക്തമായ നപടി സ്വീകരിക്കുമെന്ന് പുതിയ കരസേന മേധാവി മനോജ് മുകുന്ദ് നാരാവ്‌നെ
കരസേന മേധാവി മനോജ് മുകുന്ദ് നാരാവ്‌നെ/ ചിത്രം: പിടിഐ
കരസേന മേധാവി മനോജ് മുകുന്ദ് നാരാവ്‌നെ/ ചിത്രം: പിടിഐ


ന്യൂഡല്‍ഹി: ഭീകരവാദത്തിന് എതിരെ ശക്തമായ നപടി സ്വീകരിക്കുമെന്ന് പുതിയ കരസേന മേധാവി മനോജ് മുകുന്ദ് നാരാവ്‌നെ. ഇന്ത്യയോട് നിഴല്‍ യുദ്ധം നടത്താനായി പാകിസ്ഥാന്‍ തീവ്രവാദത്തെ അവരുടെ സ്റ്റേറ്റ് പോളിസിയായി നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

എപ്പോഴും ഇത് തുടരാനാകില്ലെന്നും അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് നിരന്തരം വെടിനിര്‍ത്തല്‍ ലംഘനം നടക്കുന്നുണ്ട്. സൈന്യം ഇത് നിരീക്ഷിച്ചുവരികയാണ്. മറുവശത്തു തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ തയ്യാറായി നില്‍ക്കുകയാണ്, ഇത് ഞങ്ങള്‍ക്കറിയാം. ഇന്ത്യന്‍ സൈന്യം സുസജ്ജമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്‌ന് ശേഷം ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ കരസേന മേധാവിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്നാണ് നാരാവ്‌നെ ചുമലത ഏറ്റെടുത്തത്. കരസേനയുടെ 28ാമത് തലവനാണ് ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com