കേന്ദ്രത്തിനെതിരെ പ്രതിഷേധം; വിഖ്യാത സംവിധായകന്‍ പത്മശ്രീ മടക്കി നല്‍കുന്നു

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പ്രശസ്ത മണിപ്പൂരി സംവിധായകന്‍ അരിബാം ശ്യാം ശര്‍മ പത്മശ്രീ അവാര്‍ഡ് മടക്കി നല്‍കും
കേന്ദ്രത്തിനെതിരെ പ്രതിഷേധം; വിഖ്യാത സംവിധായകന്‍ പത്മശ്രീ മടക്കി നല്‍കുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പ്രശസ്ത മണിപ്പൂരി സംവിധായകന്‍ അരിബാം ശ്യാം ശര്‍മ പത്മശ്രീ അവാര്‍ഡ് മടക്കി നല്‍കും. 2006ലാണ് ശ്യാം ശര്‍മയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. 

മണിപ്പൂരിലെ ജനങ്ങള്‍ക്കാവശ്യം സംരക്ഷണമാണ്. ഭേദഗതി ബില്ലിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. എപിജെ അബ്ദുള്‍ കലാം രാഷ്ട്രപതിയായിരിക്കുന്ന വേളയിലാണ് അരിബാം ശ്യാം ശര്‍മയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിക്കുന്നത്. മണിപ്പൂരി സിനിമകള്‍ക്ക് നല്‍കിയ സമഗ്രസംഭാവന കണക്കിലെടുത്തായിരുന്നു പുരസ്‌കാരം.

ജനുവരി എട്ടിനാണ് ലോക്‌സഭ പൗരത്വഭേദഗതി ബില്‍ പാസാക്കിയത്. ഇതിനെതിരെ മണിപ്പൂര്‍ പിപ്പിള്‍സ് പാര്‍ട്ടി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ബില്ലില്‍നിന്ന് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com