വിമാനത്തില്‍ നല്‍കിയ ഇഡലിയില്‍ പാറ്റ; രണ്ട് ദിവസം പിന്നിട്ടപ്പോള്‍ മാപ്പപേക്ഷയുമായി എയര്‍ ഇന്ത്യ 

എയര്‍ ഇന്ത്യയുടെ ഭോപാല്‍-മുംബൈ വിമാന യാത്രയ്ക്കിടെയാണ് പ്രഭാത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയത്
വിമാനത്തില്‍ നല്‍കിയ ഇഡലിയില്‍ പാറ്റ; രണ്ട് ദിവസം പിന്നിട്ടപ്പോള്‍ മാപ്പപേക്ഷയുമായി എയര്‍ ഇന്ത്യ 

ന്യൂഡല്‍ഹി: യാത്രക്കാരന് നല്‍കിയ പ്രഭാത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയതിന് പിന്നാലെ മാപ്പപേക്ഷയുമായി എയര്‍ ഇന്ത്യ. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കമ്പനിയുടെ ക്ഷമാപണം. യാത്രികനെ നിരാശിപ്പിച്ചതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു എന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു എയര്‍ ഇന്ത്യ.

എയര്‍ ഇന്ത്യയുടെ ഭോപാല്‍-മുംബൈ വിമാന യാത്രയ്ക്കിടെയാണ് യാത്രക്കാരന് ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായത്. രോഹിത് രാജ് എന്നയാള്‍ക്കാണ് ഭക്ഷണപ്പൊതി തുറന്നപ്പോള്‍ പാറ്റയെ കിട്ടിയത്. ഇഡലി-വട-സാമ്പാര്‍ ഓര്‍ഡര്‍ ചെയ്ത രോഹിത് കഴിക്കാനായി പൊതി തുറന്നപ്പോഴാണ് ഭക്ഷണത്തിനൊപ്പം പാറ്റയെ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സഹിതം രോഹിത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. 

സംഭവത്തെ ഗൗരവമായി തന്നെ നോക്കിക്കാണുന്നെന്നും കാറ്ററിംഗ് കൈകാര്യം ചെയ്യുന്നവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കികഴിഞ്ഞതായും എയര്‍ ഇന്ത്യ പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ ലഘൂകരിക്കുന്ന നിലപാടല്ല എയര്‍ ഇന്ത്യയുടേതെന്നും രോഹിത്തുമായി ബന്ധപ്പെടാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്നും ട്വീറ്റില്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com