മെട്രോ ലിഫ്റ്റില്‍ 'പരിധി വിട്ടു' ; വിഡിയോ ലീക്കായി, അന്വേഷണം

മെട്രോ ലിഫ്റ്റില്‍ 'പരിധി വിട്ടു' ; വിഡിയോ ലീക്കായി, അന്വേഷണം

ഹൈദരാബാദ്: മെട്രോയില്‍ വെച്ച് യുവതീയുവാക്കള്‍ അടുത്തിടപഴകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലീക്കായി. മെട്രോയിലെ സിസിടിവി ക്യാമറ വഴിയാണ് വീഡിയോ പുറത്തായത്. ഹൈദരാബാദ് മെട്രോയിലാണ് സംഭവം. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വീഡിയോ എങ്കിലും ലീക്കായെന്നാണ് കണക്കുകള്‍.

ലീക്കായ മൂന്ന് വീഡിയോകളില്‍ രണ്ടെണ്ണം ലിഫ്റ്റില്‍ നിന്നുള്ളതായിരുന്നു. സിസിടിവി കാമറയെക്കുറിച്ച് ധാരണയില്ലാതെയാകാം അവര്‍ അങ്ങനെ ചെയ്തതെന്നാണ് നിഗമനം. മൂന്നാമത്തെ വീഡിയോയില്‍ യുവതീയുവാക്കള്‍ വീഡിയോ അവസാനമാണ് കാണുന്നത്. 

ഹൈദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡ് കണ്‍ട്രോള്‍ റൂമിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പുറത്തായതെന്ന് വ്യക്തമായിട്ടുണ്ട്. ഇവിടുത്തെ ജീവനക്കാരെ അന്വേഷിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വീഡിയോ ലീക്കായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വീഡിയോ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com