റഫാലില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാം ; അനുവാദം നല്‍കി സുപ്രിം കോടതി 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേള്‍ക്കുക. എന്നായിരിക്കും കേസില്‍ വാദം കേള്‍ക്കുകയെന്ന് സുപ്രിംകോടതി ഇതുവരെ വ്യക്തമാക്കിയിട്ടില
റഫാലില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാം ; അനുവാദം നല്‍കി സുപ്രിം കോടതി 


 ന്യൂഡല്‍ഹി:  റഫാല്‍ പുനഃപരിശോധന ഹര്‍ജികളിലെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കുന്നതിന് സുപ്രിംകോടതിയുടെ അനുവാദം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേള്‍ക്കുക. എന്നായിരിക്കും കേസില്‍ വാദം കേള്‍ക്കുകയെന്ന് സുപ്രിംകോടതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഡിസംബര്‍ 14 നായിരുന്നു റഫാല്‍ ഇടപാടില്‍ ക്രമക്കേടില്ലെന്ന് സുപ്രിംകോടതി വിധിച്ചത്. റഫാലില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ നേരത്തേ കോടതി തള്ളിയിരുന്നു. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ സമര്‍പ്പിച്ചുവെന്ന് കോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നതടക്കം ഗുരുതരമായ ആരോപണങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു.

യശ്വന്ത് സിന്‍ഹ, സഞ്ജയ് സിങ്, അരുണ്‍ ഷൂറി എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. റഫാല്‍ കേസുകള്‍ ഇന്നുച്ചയ്ക്ക് പരിഗണിക്കുമെന്നായിരുന്നു നേരത്തേ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com