ഇവിടെ ഒരു ഗ്രാമം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു... അഭിനന്ദന്‍ സുരക്ഷിതമായി തിരികെയത്താന്‍

ടിവിയില്‍ ഓരോ തവണ അഭിനന്ദന്റെ ദൃശ്യങ്ങള്‍ കാണുമ്പോഴും ഹൃദയം തകരുന്ന വേദനയായിരുന്നു. അവര്‍ മാന്യമായാണ് പെരുമാറുന്നതെന്ന് കേട്ടപ്പോഴാണ് അല്‍പ്പമെങ്കിലും സമാധാനമായതെന്ന് ബന്ധുക്കള്‍
ഇവിടെ ഒരു ഗ്രാമം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു... അഭിനന്ദന്‍ സുരക്ഷിതമായി തിരികെയത്താന്‍

വാര്‍ത്ത കേട്ടതു മുതല്‍ ഒരു ഗ്രാമം മുഴുവന്‍ നിറകണ്ണുകളോടെ ഹൃദയമുരുകി കാത്തിരിക്കുകയാണ്. തിരുവണ്ണാമലയിലെ തിരുപനമൂര്‍ സ്വദേശിയാണ് പാക് പിടിയിലുള്ള വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍. അവരുടെ ഏറ്റവും പ്രിയപ്പെട്ട സിംഹക്കുട്ടി വര്‍ത്തമാന്റെ മകന്‍ സുരക്ഷിതനായി ഇന്ത്യയില്‍ തിരിച്ചെത്താന്‍ അഞ്ച് ദിവസത്തെ പ്രത്യേക പൂജയാണ് ഗ്രാമീണര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കരന്തെയിലെയും വെമ്പാക്കത്തെയും ജൈനക്ഷേത്രങ്ങളില്‍ വാര്‍ത്ത പുറത്ത് വന്നതു മുതല്‍ പ്രാര്‍ത്ഥനയൊഴിഞ്ഞിട്ടില്ല.

 ടിവിയില്‍ ഓരോ തവണ അഭിനന്ദന്റെ ദൃശ്യങ്ങള്‍ കാണുമ്പോഴും ഹൃദയം തകരുന്ന വേദനയായിരുന്നു. അവര്‍ മാന്യമായാണ് പെരുമാറുന്നതെന്ന് കേട്ടപ്പോഴാണ് അല്‍പ്പമെങ്കിലും സമാധാനമായതെന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടിയായിരിക്കുമ്പോഴാണ് അഭിനന്ദന്‍ തിരുപനമൂരിലേക്ക് അവസാനമായി വന്നത്. വളര്‍ന്നതത്രയും സെലായ്യൂരിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അധ്യാപകനായ ആദിരാജന്‍ വെളിപ്പെടുത്തി. 

മിറാഷ് യുദ്ധവിമാനത്തില്‍ കാര്‍ഗിലില്‍ പൊരുതിയ സൈനികനാണ് അഭിനന്ദനന്റെ അച്ഛന്‍ എസ് വര്‍ത്തമാന്‍. മിഗ് -21 ബൈസണ്‍ വിമാനത്തിലെ പൈലറ്റായിരുന്ന അഭിനന്ദന്‍ താംബാരം എയര്‍ബേസില്‍ നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com