ദേശീയ പണിമുടക്ക് : ജെഇഇ പരീക്ഷ മാറ്റണമെന്ന് ആവശ്യം ; തീരുമാനമെടുക്കാതെ സര്‍ക്കാര്‍

ഗതാഗതമേഖലയെയും പണിമുടക്ക് ബാധിക്കും എന്നതു കണക്കിലെടുത്താണ് ജെഇഇ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യമുന്നയിച്ചത്
ദേശീയ പണിമുടക്ക് : ജെഇഇ പരീക്ഷ മാറ്റണമെന്ന് ആവശ്യം ; തീരുമാനമെടുക്കാതെ സര്‍ക്കാര്‍

ന്യൂഡല്‍ഹി : ജനുവരി 8,9 തീയതികളില്‍ ട്രേഡ് യൂണിയനുകള്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍, ഈ തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സംയുക്ത പ്രവേശന പരീക്ഷകള്‍( ജെഇഇ എന്‍ട്രന്‍സ് ) മാറ്റിവെക്കണമെന്ന് ആവശ്യം. പ്രതിപക്ഷ ട്രേഡ് യൂണിയനുകളാണ് ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 

ഗതാഗതമേഖലയെയും പണിമുടക്ക് ബാധിക്കും എന്നതു കണക്കിലെടുത്താണ് ജെഇഇ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യമുന്നയിച്ചത്. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ സംഘടനകളാണ് ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര മാനവവിഭവ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിന് കത്ത് നല്‍കിയത്. 

എന്നാല്‍ കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com