ദേശീയം
കർണ്ണാടകയിൽ കുരങ്ങുപനി പടരുന്നു: മരണം ഏഴായി
ശിവമൊഗ്ഗ, ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളിൽ കർശന ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബെംഗളുരു: കർണാടകയിലെ ശിവമോഗയിൽ കുരങ്ങുപനി പടരുന്നു. ശിവമോഗയിലെ സാഗറിൽ രണ്ട്പേർ കൂടി മരിച്ചതോടെ മരണം ഏഴായി. സാഗറിലെ വനമേഖലയിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നുമുണ്ട്. ജില്ലയിൽ മാത്രം 15 പേർക്കാണ് പനി സ്ഥിരീകരിച്ചത്.
ഇതുവരെ സംസ്ഥാനത്ത് ഏഴ്പേർ കുരങ്ങുപനി ബാധിച്ചു മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മരണം റിപ്പോർട്ട് ചെയ്തതിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി. ശിവമൊഗ്ഗ, ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളിൽ കർശന ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ