അരുണ്‍ ജയ്റ്റ്‌ലി കാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കയില്‍; ബജറ്റ് അവതരണത്തിന് എത്തിയേക്കില്ല

അരുണ്‍ ജയ്റ്റ്‌ലി കാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കയില്‍; ബജറ്റ് അവതരണത്തിന് എത്തിയേക്കില്ല
അരുണ്‍ ജയ്റ്റ്‌ലി കാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കയില്‍; ബജറ്റ് അവതരണത്തിന് എത്തിയേക്കില്ല

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി കാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കയില്‍. അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാന്‍ അദ്ദേഹം എത്തിയേക്കില്ലെന്നും സൂചനകളുണ്ട്.

അരുണ്‍ ജയ്റ്റ്‌ലി കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ശസ്ത്രക്രിയ സങ്കീര്‍ണമാവുമെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശസ്ത്രക്രിയയും കീമോതെറാപ്പിയും വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ നോക്കേണ്ടതുണ്ട്. അതിനാല്‍ ജയ്റ്റ്‌ലിയുടെ ചികിത്സാകാലം നീളാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യക്തിപരമായ ആവശ്യത്തിനായി രണ്ടാഴ്ചത്തെ അവധിയില്‍ ന്യൂയോര്‍ക്കിലേക്കു പോവുന്നുവെന്നാണ് ധനമന്ത്രി ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ജയ്റ്റ്‌ലി എത്താത്ത പക്ഷം ആരായിരിക്കും ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയെന്നു വ്യക്തമല്ല. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ബജറ്റ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. നേരത്തെ ജയ്റ്റ്‌ലി ചികിത്സയ്ക്കു പോയപ്പോള്‍ റെയില്‍വേ, കല്‍ക്കരി മന്ത്രി പിയൂഷ് ഗോയലിനായിരുന്നു ചുമതല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com