തുംകൂര്‍ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി അന്തരിച്ചു 

ലിംഗായത്ത് പരമാചാര്യനും തുംകൂര്‍ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി അന്തരിച്ചു
തുംകൂര്‍ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി അന്തരിച്ചു 

ബംഗളൂര്‍: ലിംഗായത്ത് പരമാചാര്യനും തുംകൂര്‍ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി അന്തരിച്ചു. 111 വയസ്സായിരുന്നു. സംസ്‌കാരം നാളെ നടക്കും.

12ാം നൂറ്റാണ്ടില്‍ കര്‍ണാടകയിലെ സാമൂഹ്യപരിഷ്‌കാര്‍ത്താവായ ബാസവയുടെ അവതാരമാണ്‌ ശിവകുമാരസ്വാമിയാണെന്നാണ് വിശ്വാസം.   ശ്രിശിദ്ധ ഗംഗ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ തലവനുമാണ്. എന്‍ജിനിയര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 125 ഓളം വിദ്യാലയങ്ങള്‍  പ്രവര്‍ത്തിക്കുന്നു. പല സ്‌കൂളുകളിലും സൗജന്യവിദ്യാഭ്യാസമാണ് നല്‍കുന്നത്

സ്വാമിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അനുശോചിച്ചു. രാജ്യത്തെ ഏറ്റവും പ്രായമേറിയ വ്യക്തികളിലൊരാളായ ശിവകുമാര സ്വാമിയെ ആഴ്ചകള്‍ക്ക് മുന്‍പ് ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്യാണത്തില്‍ അനുശോചിച്ച് കര്‍ണാടകയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുമകൂരുവിലെ സിദ്ധഗംഗ മഠത്തിലെത്തി. ദള്‍ -കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏകോപന സമിതി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും തുമകൂരുവിലേക്കു തിരിച്ചു. വരള്‍ച്ചാബാധിത മേഖലകളില്‍ ബിജെപി ഇന്നു തുടങ്ങാനിരുന്ന സന്ദര്‍ശനം റദ്ദാക്കി പാര്‍ട്ടി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പയും തുമകൂരുവിലെത്തി. ഇവിടേക്കുള്ള പ്രധാന റോഡുകളിലെല്ലാം ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അനിഷ്ട സംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ എല്ലാ പൊലീസ് സ്‌റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com