സഖ്യം വേണ്ട, ആന്ധ്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്

. തെലുങ്കു ദേശം പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെടാതെ നിയമസഭയിലെ 175 സീറ്റുകളിലും ലോകസഭയിലെ 25 സീറ്റുകളിലും പാര്‍ട്ടി മത്സരിക്കും
സഖ്യം വേണ്ട, ആന്ധ്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി; വരാനിരിക്കുന്ന നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ആന്ധ്രപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. തെലുങ്കു ദേശം പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെടാതെ നിയമസഭയിലെ 175 സീറ്റുകളിലും ലോകസഭയിലെ 25 സീറ്റുകളിലും പാര്‍ട്ടി മത്സരിക്കും. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. 

ദേശിയ തലത്തില്‍ മാത്രമായിരിക്കും ടിഡിപിയുമായി സഖ്യത്തിലുണ്ടാവുക. സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ബിജെപിക്കെതിരെ വിശാല സഖ്യനീക്കത്തിന്  മുന്നില്‍ നിന്ന  ചന്ദ്രബാബു നായിഡു, രാഹുല്‍ ഗാന്ധിയുടെ കൈ പിടിച്ചപ്പോള്‍ ആന്ധ്രയില്‍ ടിഡിപി കോണ്‍ഗ്രസ് സഖ്യം പ്രതീക്ഷിച്ചതാണ്. എന്നാല്‍ പോരാട്ടം ഒറ്റയ്ക്ക് മതിയെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. 

തിരഞ്ഞെടുത്ത് അടുത്തിരിക്കെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ബിജെപിക്കെതിരെ വിശാല സഖ്യനീക്കത്തിന്  മുന്നില്‍ നിന്ന  ചന്ദ്രബാബു നായിഡു, രാഹുല്‍ ഗാന്ധിയുടെ കൈ പിടിച്ചപ്പോള്‍ ആന്ധ്രയില്‍ ടിഡിപി കോണ്‍ഗ്രസ് സഖ്യം പ്രതീക്ഷിച്ചതാണ്. തെരഞ്ഞെടുപ്പു  പ്രചാരണത്തിന് തുടക്കമിട്ട് അടുത്തമാസം സംസ്ഥാനമാകെ കോണ്‍ഗ്രസ് ബസ് യാത്ര നടത്തും. ടിഡിപി സഖ്യത്തെ കുറിച്ച് സര്‍വേ നടത്തിയ സംസ്ഥാന നേതൃത്വം രണ്ടാഴ്ച മുന്‍പ് രാഹുല്‍ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നായിഡുവിനും ടിഡിപിക്കും എതിരായ ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും സഖ്യമുണ്ടാക്കിയാല്‍ അത് ബാധ്യതയാകും എന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com