ഇന്ത്യയെ ഇസ്ലാമിക ശക്തികളില്‍ നിന്നും രക്ഷിച്ചു; വിക്ടോറിയ രാജ്ഞിയുടെ ഓര്‍മ പുതുക്കാന്‍ ഹിന്ദുസേന

ഇന്ത്യയെ ഇസ്ലാമിക ശക്തികളില്‍ നിന്നും രക്ഷിച്ചു; വിക്ടോറിയ രാജ്ഞിയുടെ ഓര്‍മ പുതുക്കാന്‍ ഹിന്ദുസേന

1857ല്‍ ഇന്ത്യയെ ഇസ്ലാമിക അധിനിവേശ ശക്തികളില്‍ നിന്നും രക്ഷിക്കുക വഴി രാജ്യത്തെ ആദ്യമായി സ്വതന്ത്രമാക്കുകയാണ് വിക്ടോറിയ രാജ്ഞിക്ക് കീഴിലുള്ള ബ്രിട്ടന്‍ ചെയ്തത്‌

ന്യൂഡല്‍ഹി: ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ 118ാമത് ചരമവാര്‍ഷികത്തില്‍ ഓര്‍മ പുതുക്കല്‍ പരിപാടിയുമായി ഹിന്ദുസേന. 1857ല്‍ ഇന്ത്യയെ ഇസ്ലാമിക അധിനിവേശ ശക്തികളില്‍ നിന്നും രക്ഷിക്കുക വഴി രാജ്യത്തെ ആദ്യമായി സ്വതന്ത്രമാക്കുകയാണ് വിക്ടോറിയ രാജ്ഞിക്ക് കീഴിലുള്ള ബ്രിട്ടന്‍ ചെയ്തതെന്ന കാരണം പറഞ്ഞാണ് തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു സേന പരിപാടി സംഘടിപ്പിക്കുന്നത്. 

ബഹദൂര്‍ഷാ സഫറിന്റെ ഭരണം അവസാനിപ്പിച്ചത് വഴി മുസ്ലിം ഭരണത്തില്‍ നിന്നും മോചനം നേടാന്‍ ഇന്ത്യക്കായെന്ന് ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത പറഞ്ഞു. 1862ല്‍ നടപ്പിലാക്കിയ ഇന്ത്യ ശിക്ഷാ നിയമപ്രകാരം സ്ത്രീകള്‍ക്കും എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യാവകാശം ലഭിച്ചു. അങ്ങിനെ വരുമ്പോള്‍ ബ്രിട്ടീഷ് ഭരണം അടിമത്തമായിരുന്നു എന്ന് എങ്ങിനെ പറയുവാനാവുമെന്നാണ് ഹിന്ദു സേനയുടെ ചോദ്യം. 

ബ്രിട്ടീഷുകാര്‍ വികസനത്തിന്റെ ചാലക ശക്തികളായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കോണ്‍ഗ്രസും കമ്യുണിസ്റ്റുകളും തെറ്റായ ചരിത്രമാണ് പഠിപ്പിച്ചു വരുന്നതെന്നും ഹിന്ദു സേന വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com