ഹിന്ദു പെണ്‍കുട്ടികളെ തൊട്ടാല്‍ കൈ വെട്ടണം; ജാതിയും മതവും നോക്കേണ്ടെന്ന് കേന്ദ്രമന്ത്രി

ഹിന്ദു പെണ്‍കുട്ടികളെ ആരെങ്കിലും തൊട്ടാല്‍ ആ കൈ പിന്നീട് അവിടെ ഉണ്ടാവാന്‍ പാടില്ലെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡേ. ജാഗ്രത പുലര്‍ത്തേണ്ട സമയം കഴിഞ്ഞുവെന്നും ഇനിയും കിടന്ന് ഉറങ്ങിയാല്‍ വീടുകള
ഹിന്ദു പെണ്‍കുട്ടികളെ തൊട്ടാല്‍ കൈ വെട്ടണം; ജാതിയും മതവും നോക്കേണ്ടെന്ന് കേന്ദ്രമന്ത്രി

ബംഗളുരു: ഹിന്ദു പെണ്‍കുട്ടികളെ ആരെങ്കിലും തൊട്ടാല്‍ ആ കൈ പിന്നീട് അവിടെ ഉണ്ടാവാന്‍ പാടില്ലെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡേ. സമൂഹത്തില്‍ നിലവിലുള്ള മുന്‍ഗണനാ രീതികള്‍ മാറേണ്ടതായുണ്ട്. ചിന്തകള്‍ മുതല്‍ മാറിത്തുറങ്ങണമെന്നും കുടകിലെ  പൊതു പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. 

ജാഗ്രത പുലര്‍ത്തേണ്ട സമയം കഴിഞ്ഞുവെന്നും ഇനിയും കിടന്ന് ഉറങ്ങിയാല്‍ വീടുകള്‍ മസ്ജിദായി മാറുമെന്നും ശ്രീരാമന്റെയും സീതയുടെയും പേരുകള്‍ വരെ നഷ്ടമാകുമെന്നും മന്ത്രിയുടെ വിവാദ പ്രസംഗത്തില്‍ പറയുന്നു. നേരത്തേ താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാന്‍ അല്ലെന്നും പരമതീര്‍ഥ സ്വാമിയാണെന്നുമുള്ള വാദവും മന്ത്രി ഉയര്‍ത്തിയിരുന്നു.

കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയി. ഇത്തരത്തിലുള്ളവരെ എംപിയാക്കുന്നതും കേന്ദ്രമന്ത്രിയാക്കുന്നതും നിര്‍ഭാഗ്യകരമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com