തെരഞ്ഞെടുപ്പിനു മുമ്പായി ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷത്തിനു സാധ്യത: യുഎസ് നാഷണല്‍ ഇന്റലിജന്‍സ്

പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ഇന്ത്യയില്‍ വര്‍ഗീയ അക്രമങ്ങള്‍ക്കു സാധ്യതയെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിങ്ടണ്‍: പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ഇന്ത്യയില്‍ വര്‍ഗീയ അക്രമങ്ങള്‍ക്കു സാധ്യതയെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം. ബിജെപിയുടെ പ്രചാരണം ഹിന്ദു ദേശീയതാ വാദത്തില്‍ ഊന്നിയുള്ളതായാല്‍ വര്‍ഗീയ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.

ലോകത്തെ വിവിധ ഭാഗങ്ങളിലെ അക്രമ സാധ്യതയും ഭീഷണികളും വിലയിരുത്തുന്ന റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് നാഷനല്‍ ഇന്റലിജന്‍സ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം യുഎസ് സെനറ്റ് കമ്മിറ്റിക്കു മുമ്പാകെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്ട്‌സ് ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി.

ബിജെപി ഹിന്ദു ദേശീയത മുഖ്യ വിഷയമാക്കി മുന്നോട്ടുപോയാല്‍ തെരഞ്ഞെടുപ്പിനു മു്മ്പായി വര്‍ഗീയ സംഘത്തിനു സാധ്യതയെന്നാണ് ഡാന്‍കോട്‌സ് പറയുന്നത്. മോദിയുടെ ഒന്നാമൂഴത്തില്‍ ബിജെപിയുടെ നയങ്ങള്‍ ആ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷാവസ്ഥ കൂട്ടിയിട്ടുണ്ട്. പ്രവര്‍ത്തകരെ സജീവമാക്കി നിര്‍ത്താന്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് ഹിന്ദു ദേശീയതാ പ്രചാരണം തുടരണമെന്ാണ് പല നേതാക്കളും കരുതുന്നതെന്നും കോട്ട്‌സിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

പൊതു തെരഞ്ഞെടുപ്പു വരെ ഇന്ത്യാ പാകിസ്ഥാന്‍ ബന്ധം സംഘര്‍ഷത്തിലൂടെയാണ് കടന്നുപോവുകയെന്നും നാഷണല്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ വിലയിയുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com