പ്രിയങ്ക ഇന്ദിരയുടെ മണ്ഡലത്തില്‍ മത്സരിക്കണം; ആവശ്യവുമായി കര്‍ണാടക കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് മത്സരിപ്പിക്കണമെന്ന് ആവശ്യം.
പ്രിയങ്ക ഇന്ദിരയുടെ മണ്ഡലത്തില്‍ മത്സരിക്കണം; ആവശ്യവുമായി കര്‍ണാടക കോണ്‍ഗ്രസ്

ബെംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് മത്സരിപ്പിക്കണമെന്ന് ആവശ്യം. ഉഡുപ്പി-ചിക് മഗലുര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട്  ഉഡുപ്പി-ചിക് മഗലുര്‍  കോണ്‍ഗ്രസ് കമ്മിറ്റിയാണ് എത്തിയിരിക്കുന്നത്.  41 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയങ്ക ഗാന്ധിയുടെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധി ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത് ഇവിടെ നിന്നായിരുന്നു.

1977ലെ അടിയന്തരാവസ്ഥ കാലത്തിനു ശേഷം ഇന്ദിര ഗാന്ധി മത്സരിച്ച് വിജയിച്ചത് ചിക് മഗലൂരുവില്‍ നിന്നാണെന്നും അന്ന് അത് കോണ്‍ഗ്രസിന് വലിയ ഊര്‍ജ്ജമായിരുന്നെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. വീണ്ടും കോണ്‍ഗ്രസ് തിരമാല ആഞ്ഞടിക്കണം. പ്രിയങ്ക ഗാന്ധി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതില്‍ വളരെയേറെ സന്തോഷമുണ്ട്. ചിക് മഗലൂരില്‍ നിന്ന് മത്സരിക്കാന്‍ അവര്‍ തയ്യാറാകുകയാണെങ്കില്‍ ഞങ്ങള്‍ അങ്ങേയറ്റം സന്തോഷമുള്ളവരായിരിക്കും'  ജില്ലയിലെ കോണ്‍ഗ്രസിന്റെ വക്താവ് റൂബെന്‍ മോസസ് പറഞ്ഞു. 

ചരിത്രം രചിക്കാന്‍ പ്രിയങ്കയ്ക്ക് കഴിയുമെന്നും കേന്ദ്രത്തിലും സംസ്ഥാനത്തിലും കോണ്‍ഗ്രസ് അങ്ങനെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 1991ല്‍ ചിക് മഗലുരുവിലും 1999 ല്‍ ഉഡുപ്പിയിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.2004 വരെ രണ്ട് ലോക് സഭ മണ്ഡലങ്ങള്‍ ആയിരുന്ന ചിക് മഗലൂരും ഉഡുപ്പിയും 2009ലാണ് ഒറ്റ മണ്ഡലമായത്. നിലവില്‍ ബിജെപി നേതാവ് ശോഭ കരന്തലാജെയാണ് മണ്ഡലത്തിന്റെ പ്രതിനിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com