റഫാൽ ; സിഎജി റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ വച്ചേക്കും, വിമാനങ്ങളുടെ വില പ്രതിരോധ മന്ത്രാലയത്തിന് മാത്രം

പാർലമെന്റിൽ വിതരണം ചെയ്യുന്ന കോപ്പിയിൽ യുദ്ധവിമാനങ്ങളുടെ വില സംബന്ധിച്ച വിവരങ്ങൾ ഉണ്ടാവില്ല. പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിക്കുന്ന മൂന്ന് കോപ്പികളിൽ മാത്രമേ വിലവി‌വരം നൽകുകയുള്ളു
റഫാൽ ; സിഎജി റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ വച്ചേക്കും, വിമാനങ്ങളുടെ വില പ്രതിരോധ മന്ത്രാലയത്തിന് മാത്രം

 ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്നും വാങ്ങിയത് സംബന്ധിച്ച സിഎജി റിപ്പോർട്ട് പാർലമെന്റിൽ ഇന്ന് വച്ചേക്കുമെന്ന് സൂചന. റിപ്പോർട്ടിന്റെ അന്തിമരൂപം തയ്യാറാക്കിക്കഴിഞ്ഞതായി സിഎജി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

പാർലമെന്റിൽ വിതരണം ചെയ്യുന്ന കോപ്പിയിൽ യുദ്ധവിമാനങ്ങളുടെ വില സംബന്ധിച്ച വിവരങ്ങൾ ഉണ്ടാവില്ല. പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിക്കുന്ന മൂന്ന് കോപ്പികളിൽ മാത്രമേ വിലവി‌വരം നൽകുകയുള്ളുവെന്നും റിപ്പോർട്ടുകളുണ്ട്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ആവശ്യപ്പെട്ടാൽ മാത്രമേ വില വിവരങ്ങളുള്ള പകർപ്പുകൾ നൽകുകയുള്ളൂ. പ്രതിരോധ മന്ത്രാലയമാവും ഇത് നൽകുക.

റഫാൽ കേസിന്റെ വിധിയിൽ , സിഎജി റിപ്പോർട്ട് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചുവെന്ന് പരാമർശിച്ചിരുന്നു. ഇത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. പ്രതിരോധത്തിലായതിനെ തുടർന്ന് പരാമർശം തിരുത്തണമെന്ന് സർക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com