പാക് അധീന കശ്മീരിനെ ലോക്‌സഭാ സീറ്റായി പ്രഖ്യാപിക്കണം; ഹര്‍ജി സുപ്രിം കോടതി തള്ളി, മുന്‍ റോ ഉദ്യോഗസ്ഥന് പിഴശിക്ഷ

പാക് അധീന കശമീരിനെ ലോക്‌സഭാ സീറ്റായി പ്രഖ്യാപിക്കണം; ഹര്‍ജി സുപ്രിം കോടതി തള്ളി, മുന്‍ റോ ഉദ്യോഗസ്ഥന് പിഴശിക്ഷ
പാക് അധീന കശ്മീരിനെ ലോക്‌സഭാ സീറ്റായി പ്രഖ്യാപിക്കണം; ഹര്‍ജി സുപ്രിം കോടതി തള്ളി, മുന്‍ റോ ഉദ്യോഗസ്ഥന് പിഴശിക്ഷ

ന്യൂഡല്‍ഹി: പാക് അധീന കശ്മീരിനെയും ഗില്‍ജിത്തിനെയും പാര്‍ലമെന്ററി സീറ്റുകളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രിം കോടതി തള്ളി. നിയമപരമായ നിലനില്‍ക്കാത്ത ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയ മുന്‍ റോ ഉദ്യോഗസ്ഥന്‍ അന്‍പതിനായിരം രൂപ പിഴ ഒടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

മുന്‍ റോ ഉദ്യോഗസ്ഥനായ രാംകുമാര്‍ യാദവ് ആണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രിം കോടതിയില്‍ എത്തിയത്. പാക് അധീന കശ്മീരില്‍നിന്നും ഗില്‍ജിത്തില്‍നിന്നും ഇരുപത്തിനാല് നിയമസഭാ സീറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതേ മാതൃകയില്‍ ലോക്‌സഭാ സീറ്റുകള്‍ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 

നിയമപരമായി നിലനില്‍ക്കാത്ത കാര്യമാണ് ഹര്‍ജിയില്‍ ഉള്ളതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി. ഇത്തരമൊരു ആവശ്യവുമായി കോടതിയില്‍ എത്തിയ ഹര്‍ജിക്കാരന്‍ അന്‍പതിനായിരം രൂപ പിഴ നല്‍കണമെന്ന് കോടതി വിധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com