ത്രിപുരയില്‍ ഇനി പൊതുവിടത്തില്‍ മൂത്രമൊഴിച്ചാല്‍ പിഴ ശിക്ഷ

ത്രിപുരയില്‍ ഇനി പൊതുവിടത്തില്‍ മൂത്രമൊഴിച്ചാല്‍ പിഴ ശിക്ഷ
ബിപ്ലബ് ദേബ്
ബിപ്ലബ് ദേബ്

അഗര്‍ത്തല: ത്രിപുരയില്‍ പൊതുവിടത്തില്‍ മൂത്രമൊഴിക്കുന്നത് പിഴശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറ്റുമെന്ന് മുഖ്യമന്ത്രി ബിപ്ലബ് ദേബ്. സ്വച്ഛ ഭാരത് പദ്ധതി കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്കു കടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശീയ ഹരിത ട്രൈബ്യൂണല്‍  നിര്‍ദേശിക്കും മുമ്പുതന്നെ ശുചിത്വം ഉറപ്പാക്കാനായി പ്രധാനമന്ത്രി തുടക്കമിട്ടതാണ് സ്വച്ഛ ഭാരത് പദ്ധതിയെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ ത്രിപുര ഒട്ടേറെ നടപടികളെടുത്തു. അതിന്റെ ഫലമായാണ് ഉദയ്പുരും സോനാമുറയും ദേശീയതലത്തില്‍ തന്നെ ശുചിത്വമുള്ള നഗരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. എങ്കിലും പൊതുവിടത്തില്‍ മൂത്രമൊഴിക്കുന്നതു പോലെയുള്ള ചില ശീലങ്ങള്‍ ജനങ്ങള്‍ക്ക് ഇപ്പോഴുണ്ട്്. ഇത് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്കു സര്‍ക്കാര്‍ രൂപം നല്‍കി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതു സ്ഥലത്ത് ചപ്പു ചവറുകള്‍ നിക്ഷേപിക്കല്‍, ജലാശയങ്ങള്‍ മലിനമാക്കല്‍ തുടങ്ങിയവ ശിക്ഷകരമാക്കി സര്‍ക്കാര്‍ നിയമം കൊണ്ടുവരും. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതു മാലിന്യ പ്രശ്‌നം മാത്രമല്ല, പരിഷ്‌കൃത സമൂഹത്തിന് അപമാനകരവുമാണെന്ന് ബിപ്ലബ് ദേബ് അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com