മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, മുകുള്‍ വാസ്‌നിക്; രാഹുലിന് പകരക്കാരനാര്?

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവച്ചതിന് പിന്നാലെ പുതിയ പ്രസിഡന്റ് ആരാകും എന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, മുകുള്‍ വാസ്‌നിക്; രാഹുലിന് പകരക്കാരനാര്?

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവച്ചതിന് പിന്നാലെ പുതിയ പ്രസിഡന്റ് ആരാകും എന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.  രാജി എഐസിസി പ്രവര്‍ത്തക സമിതി അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ പറയുമ്പോള്‍, ഇനി രാഹുല്‍ നേതൃസ്ഥാനത്തേക്ക് തിരിച്ചെത്തില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എഐസിസി ജനറല്‍ സെക്രട്ടറി മോത്തിലാല്‍ വോറയെയാണ് താത്കാലിക അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്‌നിക് എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നതെന്ന് എഐസിസി വൃത്തങ്ങളെ ഉദ്ദരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് സുശീല്‍ കുമാര്‍ ഷിന്‍ഡെ. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ഷോലാപൂരില്‍ നിന്ന് മത്സരിച്ച ഇദ്ദേഹം, ബിജെപിയുടെ ജയ് സിദ്ധേശ്വര ശിവാചാര്യ സ്വാമിയോട് തോറ്റിരുന്നു. ദലിത് വിഭാത്തില്‍ നിന്നുള്ള ശക്തനായ നേതാവായാണ് പാര്‍ട്ടിയില്‍ ഷിന്‍ഡെയെ കാണുന്നത്. നെഹ്‌റു കുടുംബവുമായി ഷിന്‍ഡെയ്ക്കുള്ള അടുത്ത ബന്ധവും പരിഗണിക്കുന്ന ഘടകങ്ങളില്‍ പ്രധാനമാണ്. 

പാര്‍ട്ടിയുടെ മറ്റൊരു പേരാണ് കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസ് കക്ഷി നേതാവിയിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരാണ്. ഇദ്ദേഹവും പാര്‍ട്ടിയുടെ ദലിത് മുഖങ്ങളില്‍ പ്രധാനിയാണ്. പാര്‍ട്ടിയുടെ മറ്റൊരു ദലിത് നേതാവാണ് മുകുള്‍ വാസ്‌നിക്. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ച പരിജയം വാസ്‌നിക്കിനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com