വായ്‌നാറ്റമുണ്ടെന്ന കാരണത്താല്‍ ആലിംഗനം ചെയ്യാന്‍ മടിച്ചു; യുവാവിനെ സുഹൃത്ത് കത്തി കൊണ്ട് കുത്തി 

വായ്‌നാറ്റമുണ്ടെന്ന കാരണത്താല്‍ ആലിംഗനം ചെയ്യാന്‍ വിസമ്മതിച്ച യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു
വായ്‌നാറ്റമുണ്ടെന്ന കാരണത്താല്‍ ആലിംഗനം ചെയ്യാന്‍ മടിച്ചു; യുവാവിനെ സുഹൃത്ത് കത്തി കൊണ്ട് കുത്തി 

ബംഗളൂരു: വായ്‌നാറ്റമുണ്ടെന്ന കാരണത്താല്‍ ആലിംഗനം ചെയ്യാന്‍ വിസമ്മതിച്ച യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവമറിഞ്ഞ് പിന്നാലെയെത്തിയ ഇയാളുടെ സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റു. ബംഗളൂരു കലാസിപാളയത്തിന് സമീപമുള്ള മാവല്ലിയിലാണ് അക്രമം അരങ്ങേറിയത്.  

ബംഗളൂരു വില്‍സണ്‍ ഗാര്‍ഡണ്‍ സിറ്റി നിവാസികളായ ഷൊയ്ബ്, ഇയാളുടെ സഹോദരന്‍ ഷാഹിദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരേയും സിദ്ധപുര സ്വദേശിയായ നബി എന്ന യുവാവാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ 11.45നാണ് സംഭവം നടന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയ ഷോയിബിനെ ആലിംഗനം ചെയ്യാന്‍ നബി ശ്രമിച്ചു. എന്നാല്‍ വായ്‌നാറ്റം എന്ന് പറഞ്ഞ് ഷൊയ്ബ് ഇയാളെ തള്ളിമാറ്റി. ഇതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ നബി കത്തിയെടുത്ത് ഷൊയ്ബിന്റെ വയറ്റത്ത് കുത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഷൊയ്ബ് സഹോദരനായ ഷാഹിദിനെ വിളിച്ചു വരുത്തി. മിനുട്ടുകള്‍ക്കുള്ളില്‍ സഹോദരന്‍ അവിടെയെത്തി. എന്നാല്‍ ഇയാളെയും നബി കുത്തി പരിക്കേല്‍പ്പിച്ച ശേഷം നബി സ്ഥലം വിടുകയായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷോയിബും ഷാഹിദും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിയായ നബി പിന്നീട് പൊലീസിന്റെ പിടിയിലാകുകയായിരുന്നു. കൊലപാതക ശ്രമത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com