അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്ല; റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി പാന്‍ മതി

അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍നിന്ന് ഒഴിവാക്കി ബജറ്റ് പ്രഖ്യാപനം
അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്ല; റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി പാന്‍ മതി

ന്യൂഡല്‍ഹി: അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍നിന്ന് ഒഴിവാക്കി ബജറ്റ് പ്രഖ്യാപനം. ചെറുകിട, ഇടത്തരം വരുമാനക്കാര്‍ക്കു നികുതി ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

നികുതി റിട്ടേണ്‍ നല്‍കാന്‍ പാന്‍ കാര്‍ഡിനു പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചു. പാന്‍ നല്‍കേണ്ടിടത്തെല്ലാം ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മതിയാവും. റിട്ടേണ്‍ നല്‍കുന്നത് എളുപ്പമാക്കാനാണ് നടപടി. 120 കോടി ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ആധാര്‍ കാര്‍ഡ് ഉണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

നാല്‍പ്പത്തിയഞ്ചു ലക്ഷം രൂപ വരെ ഭവന വായ്പ എടുത്തവര്‍ക്ക് ഒന്നര ലക്ഷം രൂപ കൂടി ആദായ നികുതി ഇളവു ലഭിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ വായ്പ എടുത്തുവര്‍ക്കും ഇളവു ലഭിക്കും.

ബാങ്ക് അക്കൗണ്ടില്‍നിന്ന് വര്‍ഷം ഒരു കോടി രൂപയില്‍ അധികം പിന്‍വലിച്ചാല്‍ രണ്ടു ശതമാനം ടിഡിഎസ് ഈടാക്കും. 400 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ 25 ശതമാനം നികുതി നല്‍കണം. 99.3 ശതമാനം കമ്പനികളും ഈ വിഭാഗത്തിലാണ് വരികയെന്നു ധനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com