കോണ്‍ഗ്രസിന് ആശ്വാസം; രണ്ട് വിമത എംഎല്‍എമാര്‍ രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചു

ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ എംടിബി നാഗരാജ്, സുധാകര്‍ റാവു എന്നിവരാണ് രാജി പിന്‍വിക്കാന്‍ തീരുമാനിച്ചത്
കോണ്‍ഗ്രസിന് ആശ്വാസം; രണ്ട് വിമത എംഎല്‍എമാര്‍ രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചു

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ എംടിബി നാഗരാജ്, സുധാകര്‍ റാവു എന്നിവരാണ് രാജി പിന്‍വിക്കാന്‍ തീരുമാനിച്ചത്. 

എല്ലാ നേതാക്കളും ഞങ്ങളോട് കോണ്‍ഗ്രസില്‍ തുടരാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഞങ്ങള്‍ പാര്‍ട്ടിക്കൊപ്പം നിലക്കൊള്ളാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും നാഗരാജ് പറഞ്ഞു. ചിക്ബല്ലാപുര എംഎല്‍എ സുധാകര്‍ റാവുവിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ ഇരുവരും ഞങ്ങളുടെ രാജിക്കത്ത് പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമി മന്ത്രിസഭയില്‍ അംഗം കൂടിയായിരുന്നു നാഗരാജ്.

ശനിയാഴ്ച രാവിലെ ഡി.കെ.ശിവകുമാര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. നാല് മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവില്‍ തന്റെ തീരുമാനം പുനഃപരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് സുധാകര്‍ റാവുവുമായി നടത്തി ചര്‍ച്ചയിലാണ് ഇരുവരും രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ മുഖ്യമന്ത്രി കുമാരസ്വാമിയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും നാഗരാജിനെ വസതിയിലെത്തി കണ്ടു.

മുംബൈയില്‍ താമസിക്കുന്ന മറ്റു വിമത എംഎല്‍എമാരെ സ്വാധീനിക്കുന്നതിന് വേണ്ടി സുധാകര്‍ റാവുവിനെ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com