നല്ല റോഡ് വേണമെങ്കില്‍ ടോള്‍ കൊടുത്തേ പറ്റൂ: നിതിന്‍ ഗഡ്കരി

റോഡുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ ആവശ്യത്തിനു പണമില്ലെന്നും അതുകൊണ്ട് ടോള്‍ സമ്പ്രദായം തുടരുമെന്നും ഗഡ്കരി
നിതിന്‍ ഗഡ്കരി
നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: നല്ല റോഡുകള്‍ വേണമെങ്കില്‍ ജനങ്ങള്‍ ടോള്‍ കൊടുക്കുക തന്നെ വേണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. റോഡുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ ആവശ്യത്തിനു പണമില്ലെന്നും അതുകൊണ്ട് ടോള്‍ സമ്പ്രദായം തുടരുമെന്നും ഗഡ്കരി പറഞ്ഞു. ലോക്‌സഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നാല്‍പ്പതിനിരം കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിച്ചെന്ന് ഗഡ്കരി അറിയിച്ചു. റോഡുകളില്‍ ടോള്‍ പിരിക്കുന്നതില്‍ ചില അംഗങ്ങള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പണം മുടക്കാന്‍ പ്രാപ്തിയുള്ള ആളുകളുടെ മേഖലയില്‍നിന്നാണ് ടോള്‍ പിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ റോഡ് നിര്‍മാണത്തിനാണ് ഈ പണം ഉപയോഗിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

ടോള്‍ സമ്പ്രദായം അവസാനിപ്പിക്കാനാവില്ല. നിരക്കുകള്‍ മാറിമാറിവരും. നല്ല സേവനം ലഭിക്കണമെങ്കില്‍ പണം മുടക്കിയേ മതിയാവൂ- ഗഡ്കരി വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കലാണ് റോഡ വികസനത്തിലെ പ്രധാന പ്രശ്‌നം. സംസ്ഥാന സര്‍ക്കാരുകള്‍ അതിനു പരിഹാരം കാണണം. എണ്‍പതു ശതമാനം ഭൂമി ഏറ്റെടുത്താലേ പദ്ധതിയുമായി മുന്നോട്ടുപോവൂ. 
ഇക്കാര്യത്തില്‍ തന്റെ മന്ത്രാലയം കണിശത പുലര്‍ത്തുമെന്ന് ഗഡ്കരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com