10,000 സൈനീകരെ കശ്മീരില്‍ വിന്യസിച്ച് കേന്ദ്രം, സുരക്ഷ വര്‍ധിപ്പിക്കുന്നതിനെന്ന് വിശദീകരണം

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക ലക്ഷ്യമിട്ടാണ് നീക്കം
10,000 സൈനീകരെ കശ്മീരില്‍ വിന്യസിച്ച് കേന്ദ്രം, സുരക്ഷ വര്‍ധിപ്പിക്കുന്നതിനെന്ന് വിശദീകരണം

ന്യൂഡല്‍ഹി: 10000 സൈനീകരെ കശ്മീരിലേക്ക് അയച്ച് കേന്ദ്ര സര്‍ക്കാര്‍. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക ലക്ഷ്യമിട്ടാണ് നീക്കം. വെള്ളിയാഴ്ച അര്‍ധ രാത്രിയോടെയാണ് 100 കമ്പനി സേനയെ കശ്മീരില്‍ വിന്യസിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നത്. 

കശ്മീരിലെ ക്രമസമാധാനപാലനത്തിനും, നുഴഞ്ഞു കയറ്റും ഉള്‍പ്പെടെ ഉള്ളവയ്‌ക്കെതിരെ തിരിച്ചടി നല്‍കാനും ഇത് സഹായിക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറിക്കയച്ച ഉത്തരവില്‍ പറയുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് മുന്‍പായി 10000 സേനാംഗങ്ങളെ സംസ്ഥാനത്ത് വിന്യസിക്കും. സിആര്‍പിഎഫിന്റെ 50 കമ്പനി സേനയേയും, എസ്എസ്ബിയുടെ 30 കമ്പനി സേനയേയും, ബിഎസ്എഫിന്റെ 10 കമ്പനി സേനയേയും സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് മുന്‍പായി ഇവിടെ വിന്യസിക്കും. 

കശ്മീരില്‍ നിന്നും ദേശിയ സുരക്ഷ ഉപദേഷ്ടാവാ അജിത് ഡോവല്‍ മടങ്ങി എത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് 10000 സൈനീകരെ കശ്മീരിലേക്ക് അയക്കാനുള്ള തീരുമാനം വരുന്നത്. ഫെബ്രുവരിയിലും 100 കമ്പനി സേനയെ ഇവിടെ കേന്ദ്രം വിന്യസിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണ് ഇതെന്നായിരുന്നു അന്ന് കേന്ദ്രം നല്‍കിയ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com