കനത്ത മഴയില്‍ മുംബൈ വെള്ളത്തില്‍: വിമാനങ്ങള്‍ റദ്ദാക്കി, റോഡ് ഗതാഗതവും താറുമാറായി

അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കനത്ത മഴയില്‍ മുംബൈ വെള്ളത്തില്‍: വിമാനങ്ങള്‍ റദ്ദാക്കി, റോഡ് ഗതാഗതവും താറുമാറായി

മുംബൈ: രണ്ടു ദിവസമായി നിര്‍ത്താതെ തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തിനടിയിലായി. പ്രധാനപ്പെട്ട പല റോഡുകളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയാണ്. ഇതിനാല്‍ വ്യാപക ഗതാഗതകുരുക്കാണ് നഗരം നേരിടുന്നത്. കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 

ഏഴ് വിമാനങ്ങളാണ് റദ്ദാക്കിയത്. പത്തോളം വിമാനങ്ങള്‍ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ചുരുങ്ങിയത് 30 മിനിറ്റിന്റെ കാലതാമസുണ്ട്. 

വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ കടുത്ത ഗതാഗതകുരുക്കാണ്. ഇത് വിമാനത്താവളത്തിലേക്ക് പോകുന്നവരെ കാര്യമായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയും ഇരുട്ട് മൂടിയ അന്തരീക്ഷവുമാണ് കൂടുതല്‍ ദുഷ്‌കരമാക്കുന്നത്. നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, എസ്‌വി റോഡിന്റെ വിവിധ ഭാഗങ്ങള്‍, വൈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ എന്നീ റോഡുകളാണ് പ്രധാനമായും വെള്ളത്തിനടിയിലായിരിക്കുന്നത്.

മഴയുടെ തീവ്രത ശനിയാഴ്ച വൈകീട്ടോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു. അതേസമയം അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com