'വിശുദ്ധ പശു ഭാവി പ്രവചിക്കും'; റോബര്‍ട്ട് വദ്രയുടെ വീഡിയോ വൈറല്‍ 

 വിശുദ്ധ പശു ഭാവി പ്രവചിക്കുമെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര പങ്കുവെച്ച വീഡിയോയും കുറിപ്പും വൈറലാകുന്നു
'വിശുദ്ധ പശു ഭാവി പ്രവചിക്കും'; റോബര്‍ട്ട് വദ്രയുടെ വീഡിയോ വൈറല്‍ 

ന്യൂഡല്‍ഹി:  വിശുദ്ധ പശു ഭാവി പ്രവചിക്കുമെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര പങ്കുവെച്ച വീഡിയോയും കുറിപ്പും വൈറലാകുന്നു. തെരുവിലൂടെയുളള കാല്‍നടയാത്രയ്ക്കിടെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ വൈവിധ്യമാണ് തന്നെ രാജ്യത്തോട് കൂടുതല്‍ അടുപ്പിക്കുന്നതെന്ന്  വീഡിയോയൊടൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 'ഇന്ത്യയിലെ തെരുവുകളിലൂടെ സഞ്ചരിച്ചാല്‍ പുതുമയുളള കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. അവിടെ കാണുന്നവരെ സഹായിക്കൂ, നിഷ്‌കളങ്കമായ ചിരിയിലൂടെയും റോസാപുഷ്പങ്ങളിലൂടെയും അവര്‍ നന്ദി പ്രകടിപ്പിക്കും. ഇതൊടൊപ്പം കണ്ടുമുട്ടുന്ന വിശുദ്ധ പശുവിന് നമ്മുടെ ഭാവിയെ കുറിച്ച് പറയാനാകും. എല്ലാം സമ്മതിച്ചുകൊണ്ട് അത് തലകുലുക്കി നില്‍ക്കും. അത്ഭുതങ്ങള്‍ നിറഞ്ഞ ഈ രാജ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു'- അലങ്കരിച്ച പശുവിന്റെ ചിത്രം സഹിതമുളള കുറിപ്പില്‍ റോബര്‍ട്ട് വദ്ര  പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com