വോട്ടെണ്ണിയപ്പോള്‍ പോള്‍ ചെയ്തതിലും കൂടുതല്‍ ! ക്രമക്കേട് കണ്ടെത്തിയത് 373 മണ്ഡലങ്ങളില്‍ ;  പ്രതികരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

 ബിഹാര്‍, ഉത്തര്‍ പ്രദേശ്, അരുമാചല്‍ പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ക്രമക്കേട് നടന്നതായി
വോട്ടെണ്ണിയപ്പോള്‍ പോള്‍ ചെയ്തതിലും കൂടുതല്‍ ! ക്രമക്കേട് കണ്ടെത്തിയത് 373 മണ്ഡലങ്ങളില്‍ ;  പ്രതികരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍


 ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കൃത്രിമം നടന്നുവെന്ന ആരോപണങ്ങള്‍ ശരിവച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. രാജ്യത്തെ 273 ലോക്‌സഭാ മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണപ്പെട്ടതായി കമ്മീഷന്‍ സൈറ്റില്‍ തന്നെയാണ് വിവരം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ വൈരുധ്യം ദേശീയ മാധ്യമമായ 'ക്വിന്റ് 'ചൂണ്ടിക്കാണിച്ചതോടെ കണക്കുകള്‍ സൈറ്റില്‍ നിന്നും അപ്രത്യക്ഷമായതായും റിപ്പോര്‍ട്ടുണ്ട്. 

 വോട്ട് വര്‍ധിച്ചതിലുള്ള ക്രമക്കേടിനെ കുറിച്ച് ഇതുവരേക്കും ഔദ്യോഗിക പ്രതികരണം നടത്താന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല.  ബിഹാര്‍,  ഉത്തര്‍ പ്രദേശ്, അരുമാചല്‍ പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ക്രമക്കേട് നടന്നതായി 'ദ ക്വിന്റ്' പറയുന്നത്. ഇത് വ്യക്തമാക്കുന്ന കണക്കുകളും അവര്‍ പുറത്ത് വിട്ടു. 

ഉത്തര്‍ പ്രദേശിലെ മഥുരയില്‍ ഹേമമാലിനി നേടിയ  വിജയവും റിപ്പോര്‍ട്ട് പ്രകാരം സംശയത്തിന്റെ നിഴലില്‍ ആണ്. 10,88,206 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്തത്. എന്നാല്‍ എണ്ണിയപ്പോള്‍ 10,98112 വോട്ടുകള്‍. അതായത് 9906 വോട്ടുകള്‍ അധികം! ബിഹാറിലെ ഔറംഗാബാദില്‍ 8768 വോട്ടുകളും അധികം പോള്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഇപ്പോള്‍ മറുപടി നല്‍കാമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com