സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല, പക്ഷേ വോട്ട് ചെയ്തത് ബിജെപിക്ക്; അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് എസ്പി-ബിഎസ്പി സഖ്യം: കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട്

രാഹുല്‍ ഗാന്ധിക്ക് അമേഠിയിലേറ്റ കനത്ത പരാജയത്തിന് കാരണം എസ്പി-ബിഎസ്പി സഖ്യമാണെന്ന് കോണ്‍ഗ്രസ്
സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല, പക്ഷേ വോട്ട് ചെയ്തത് ബിജെപിക്ക്; അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് എസ്പി-ബിഎസ്പി സഖ്യം: കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് അമേഠിയിലേറ്റ കനത്ത പരാജയത്തിന് കാരണം എസ്പി-ബിഎസ്പി സഖ്യമാണെന്ന് കോണ്‍ഗ്രസ്. എസ്പിയും ബിഎസ്പിയും സഹകരിക്കാതിരുന്നതാരണ് തോല്‍വിയുടെ പ്രധാന കാരണങ്ങളില്‍ ഒന്നെന്നാണ് തോല്‍വിയെക്കുറിച്ച് അന്വേഷിക്കുന്ന രണ്ടംഗ കമ്മീഷന്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. എസ്പി-ബിഎസ്പി സഖ്യം ബിജെപിയ്ക്ക് വോട്ട് മറിച്ചുവെന്ന് കോണ്‍ഗ്രസ് സെക്രട്ടറിമാരായ സുബൈര്‍ ഖാനും കെഎല്‍ ശര്‍മ്മയും അംഗങ്ങളായ അന്വേഷണ കമ്മീഷനോട് പ്രാദേശിക നേതാക്കള്‍ വെളിപ്പെടുത്തി. 

2014ല്‍ നേടിയതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ രാഹുല്‍ നേടിയിട്ടുണ്ട്.  2014ല്‍ 4.8ലക്ഷം വോട്ട് നേടിയപ്പോള്‍ ഇത്തവണ 4.13ലക്ഷം വോട്ട് നേടി. 2014ല്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി 57,716വോട്ടുകളാണ് നേടിയത്. ഇത്തവണ ഈ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടിയിരുന്നെങ്കില്‍ വിജയിച്ചേനെയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 55,000വോട്ടുകളുടെ വ്യത്യാസത്തിലാണ് സമൃതി ഇറാനി രാഹുലിനെ പരാജയപ്പെടുത്തിയത്. 

അമേഠി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് യോഗേന്ദ്ര മിശ്രയും ഇത് പിന്തുണയ്ക്കുന്നു. മുന്‍ എസ്പി നേതാവ് ഗായത്രി പ്രജാപതിയുടെ മകന്‍ അനില്‍ പ്രജാപതി പരസ്യമായി സ്മൃതിക്ക് വേണ്ടി പ്രചാരണം നടത്തി. എസ്പിയുടെ ഗൗരിഗഞ്ച് എംഎല്‍എയും ബിജെപിക്കൊപ്പം നിന്നുവെന്ന് യോഗേന്ദ്ര മിശ്ര പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് ആരോപണം എസ്പി എംഎല്‍എ രാകേഷ് സിങ് നിഷേധിച്ചു. 

ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള നാല് നിയമസഭ മണ്ഡലങ്ങളിലും രാഹുല്‍ തോറ്റിരുന്നു. ഇതില്‍ സ്മൃതിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് ഗൗരിഗഞ്ചില്‍ നിന്നായിരുന്നു. 18,000വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെയുള്ളത്. അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്ച ഹൈക്കാമന്‍ഡിന് മുന്നില്‍ വയ്ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com