സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം; മുഖ്യപ്രതിയെ പൊലീസ് പിന്തുടര്‍ന്ന് വെടിവെച്ചിട്ടു; അറസ്റ്റ്‌

സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി വസീമിനെ പൊലീസ് പിന്തുടര്‍ന്ന് വെടിവെച്ചിട്ടു 
സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം; മുഖ്യപ്രതിയെ പൊലീസ് പിന്തുടര്‍ന്ന് വെടിവെച്ചിട്ടു; അറസ്റ്റ്‌

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിക്ക് വേണ്ടി പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകന്‍ സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍. വസീം ആണ് പിടിയിലായത്. മുഖ്യപ്രതിയെ പൊലീസ് പിന്തുടര്‍ന്ന് വെടിവെച്ചിടുകയായിരുന്നു. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളും പിടിയിലായി

ഇന്നലെ രാത്രി ഷാലാപ്പൂര്‍ ഭാഗത്തുനിന്നുമാണ് പ്രതി പിടയിലായത്. പൊലീസുമായുണ്ടായ ഏറ്റുമുട്ടിലില്‍ വെടിയേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലുപേര്‍ അറസ്റ്റിലായിരുന്നു.

ബാരാവുലിയ മുന്‍ഗ്രാമമുഖ്യന്‍ കൂടിയായിരുന്ന സുരേന്ദ്ര സിങ്ങിനു നേര്‍ക്ക് വീട്ടിലെത്തിയ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു സുരേന്ദ്ര സിങ് ഗ്രാമത്തലവന്റെ സ്ഥാനം രാജിവെച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവപങ്കാളിയായിരുന്ന സുരേന്ദ്ര സിങ്ങിനെ സ്മൃതി പ്രസംഗങ്ങളില്‍ അഭിനന്ദിച്ചിരുന്നു. 

ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലെ പ്രാദേശിക പ്രശനങ്ങളാണ് സ്മൃതി ഇറാനിയുടെ സഹായി സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ തന്നെയാണ് സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ഡിജിപിയും അഭിപ്രായപ്പെട്ടിരുന്നു.
 

.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com