'പാഡ്മാന്റെ' ജീവിതം ഇനി കുട്ടികള്‍ വായിച്ചു പഠിക്കും ; പ്ലസ് ടു  പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി

സമൂഹത്തിന് വേണ്ടി അരുണാചലം ചെയ്ത പ്രവര്‍ത്തി അംഗീകരിക്കപ്പെടേണ്ടതാണെന്നും വരും തലമുറകള്‍ക്ക് മികച്ച ഒരു കേസ് സ്റ്റഡി കൂടിയാണ് അദ്ദേഹമെന്നും വിദ്യാഭ്യാസ വകുപ്പ്
'പാഡ്മാന്റെ' ജീവിതം ഇനി കുട്ടികള്‍ വായിച്ചു പഠിക്കും ; പ്ലസ് ടു  പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി

കോയമ്പത്തൂര്‍ : ഗ്രാമത്തിലെ സ്ത്രീകള്‍ക്കിടയില്‍ സാനിട്ടറി നാപ്കിനുകള്‍ എത്തിച്ച് വിപ്ലവം സൃഷ്ടിച്ച അരുണാചലത്തിന്റെ ജീവിതം പാഠപുസ്തകത്തിലേക്ക്. തമിഴ്‌നാട് സര്‍ക്കാരാണ് പാഡ്മാന്‍ അരുണാചലം മുരുഗാന്ദനെ കുറിച്ചുള്ള പാഠം പ്ലസ്ടുവിലെ സുവോളജി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. സമൂഹത്തിന് വേണ്ടി അരുണാചലം ചെയ്ത പ്രവര്‍ത്തി അംഗീകരിക്കപ്പെടേണ്ടതാണെന്നും വരും തലമുറകള്‍ക്ക് മികച്ച ഒരു കേസ് സ്റ്റഡി കൂടിയാണ് അദ്ദേഹമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. 

ഐന്‍സ്റ്റൈനെയും തോമസ് ആല്‍വ എഡിസണെയും ഒക്കെ കുറിച്ച് പഠിക്കുന്ന കൂട്ടത്തില്‍ കുട്ടികള്‍ തന്നെ കുറിച്ചും പഠിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് അരുണാചലം പറഞ്ഞു. ഗ്രാമങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഇന്ന് ഇന്റര്‍നെറ്റിലൂടെ അറിവ് സമ്പാദിക്കുന്നതിനായി നിരവധി മാര്‍ഗങ്ങള്‍ മുന്നിലുണ്ട്. സ്വന്തം നാട്ടില്‍ നിന്നൊരാള്‍ ഇത്തരം ഒരു കണ്ടു പിടിത്തം നടത്തിയെന്ന് പഠിക്കുന്നതോടെ സ്വയം ഓരോന്ന് കണ്ടു പിടിക്കുന്നതിന് കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അരുണാചലത്തിന് പുറമേ പാരാലിംപിക്‌സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലും, കര്‍ഷകന്‍ നെല്‍ ജയരാമന്‍, നീന്തല്‍ താരം ഇളവഴകി എന്നിവരെ കുറിച്ചും പാഠ പുസ്തകങ്ങളിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com