രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവളത്തിന് സമാനമാകുന്നു; വന്‍ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ പ്രധാന റെയില്‍വെ സ്‌റ്റേഷനുകളില്‍ വിമാനത്താവളങ്ങളിലേതിന് സമാനമായ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവളത്തിന് സമാനമാകുന്നു; വന്‍ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന റെയില്‍വെ സ്‌റ്റേഷനുകളില്‍ വിമാനത്താവളങ്ങളിലേതിന് സമാനമായ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. യാത്രക്കാരുടെയും ചരക്കുകളുടെയും സുരക്ഷ കണക്കിലെടുത്താണ് ശ്രദ്ധേയമായ മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്ന്  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.   

റെയില്‍വെ സ്‌റ്റേഷനുകള്‍ എല്ലാ ഭാഗത്തു നിന്നും അടയ്ക്കാനും സുരക്ഷാ വാതിലുകളില്‍ കൂടി മാത്രം പ്രവേശനം നല്‍കാനുമാണ് തീരുമാനം. പ്രവേശന കവാടത്തിലെ സ്‌കാനിങ് മെഷീനുകള്‍ ഇതിനായി പരിഷ്‌കരിക്കും. സുരക്ഷയ്ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം പൂര്‍ത്തിയാക്കിയ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ കമ്മാന്റോകളെ നിയോഗിക്കാനും പദ്ധതിയുണ്ട്. 

ഇതിനായി 114.18 കോടിയാണ് ഇതുവരെ സര്‍ക്കാര്‍ അനുവദിച്ചത്. പ്രധാന സ്‌റ്റേഷനുകളിലെല്ലാമായി ആകെ 3000 കിലോമീറ്റര്‍ നീളമുള്ള ചുറ്റുമതില്‍ ഇതിനായി പണിയും. സുരക്ഷയ്ക്ക് ഉയര്‍ന്ന പ്രധാന്യം നല്‍കിയാണ് ഈ തീരുമാനങ്ങളെന്ന് ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. 

രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുന്നുത്. ഡല്‍ഹി, മുംബൈ, വാരണാസി, ലഖ്‌നൗ, ഗുവാഹത്തി അടക്കമുള്ള പ്രധാന സ്‌റ്റേഷനുകള്‍ ഈ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുജനങ്ങള്‍ ധാരാളം എത്തുന്ന ഇത്തരം ഇടങ്ങളില്‍ തീവ്രവാദ ഭീഷണികള്‍ നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ ശ്രദ്ധേയ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com