കുടിവെള്ള ക്ഷാമം: ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ട് ഐടി കമ്പനികൾ 

12 കമ്പനികളിൽനിന്നുള്ള അയ്യായിരത്തോളം ജീവനക്കാർക്കാണ് ഇത്തരത്തിൽ നിർദേശം നൽകിക്കഴിഞ്ഞത്
കുടിവെള്ള ക്ഷാമം: ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ട് ഐടി കമ്പനികൾ 

ചെന്നൈ: കനത്ത ചൂട് മൂലം ജലക്ഷാമം രൂക്ഷമായതോടെ ജീവനക്കാരോട് വീട്ടിലിരുന്ന ജോലി ചെയ്യാൻ ആവശ്യപ്പെട്ട് ഐടി കമ്പനികൾ. മതിയായ മഴ ലഭിക്കാത്തതാണ് ജലക്ഷാമത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. 

അടുത്ത 100 ദിവസത്തേക്ക് ജലക്ഷാമം രൂക്ഷമായിരിക്കുമെന്നതിനാൽ സാധിക്കുന്ന സ്ഥലത്ത് ജോലി ചെയ്തുകൊള്ളാനാണ് കമ്പനികൾ ജീവനക്കാരോട് നിർദ്ദേശിച്ചിട്ടുള്ളത്. 12 കമ്പനികളിൽനിന്നുള്ള അയ്യായിരത്തോളം ജീവനക്കാർക്കാണ് ഇത്തരത്തിൽ നിർദേശം നൽകിക്കഴിഞ്ഞത്. 

ജലലഭ്യത കുറഞ്ഞതോടെ വീട്ടിൽനിന്ന് വെള്ളം കൊണ്ടുവരണമെന്നാണ് കമ്പനികൾ ആദ്യം നിർദേശിച്ചത്‌. എന്നാൽ പിന്നീട് വീട്ടിലിരുന്ന ജോലി ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com