ഗുജറാത്തിനെ വായു തൊട്ടില്ല, നീങ്ങുന്നത് ഒമാനിലേക്ക്; ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

ഗുജറാത്തിനെ വായു തൊട്ടില്ല, നീങ്ങുന്നത് ഒമാനിലേക്ക്; ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

കാറ്റും മഴയും 48 മണിക്കൂര്‍ കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്

ഗാന്ധിനഗര്‍: ഗുജറാത്ത് തീരം തൊടാതെ വായു ചുഴലിക്കാറ്റ് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നു. ചുഴലിക്കാറ്റ് അടിച്ചില്ലെങ്കിലും വായുവിന്റെ പ്രഭാവത്തില്‍ ഗുജറാത്തില്‍ കാറ്റും മഴയും ശക്തമായി. പല മേഖലകളിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കാറ്റും മഴയും 48 മണിക്കൂര്‍ കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ദിശമാറിയ വായു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്കാണ് നീങ്ങുന്നത്. ഗുജറാത്തില്‍ ജാഗ്രത നിര്‍ദേശം തുടരും.

സൗരാഷ്ട്ര, കച്ച് മേഖലകളിലാണ് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. അഞ്ഞൂറിലധികം ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു.3 ലക്ഷം പേരെയാണ് ഗുജറാത്തില്‍ മാറ്റിപ്പാര്‍പ്പിച്ചത്. ട്രെയിന്‍  റോഡ് ഗതാഗതവും തടസ്സപ്പെട്ടു. 86 ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കുകയും 37 എണ്ണം തിരിച്ചുവിടുകയും ചെയ്തു.
 
അഞ്ച് വിമാനത്താവളങ്ങളും ഇന്നലെ അര്‍ധരാത്രി വരെ അടച്ചിട്ടു. കര,വ്യോമ,നാവിക സേനകളും ദേശീയ ദുരന്ത നിവാരണ സേനയും തീരസംരക്ഷണ സേനയും മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

മൂന്ന് ലക്ഷത്തോളം ജനങ്ങളെയാണ് ഗുജറാത്തിന്റെ തീരമേഖലകളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. 60 ലക്ഷം ജനങ്ങളെ വായു ബാധിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. മോര്‍ബി, കച്ച്, ജാംനഗര്‍, ദേവഭൂമിദ്വാരക, അമ്രേലി, ഭാവ്‌നഗര്‍, ഗിര്‍ സോമനാഥ് എന്നീ ജില്ലകളാണ്് വായു ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍ നിന്നിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com